
എന്റര്‍ടെയ്ന്‍മെന്റ് രംഗത്തെ ജനപ്രിയപ്ലാറ്റ്ഫോം ആണ്നെറ്റ്ഫ്ലിക്സ് .കൂടാതെ ഒടിടി പ്ലാറ്റ്ഫോമുകളിലെ ആഗോള ഭീമന്‍ കൂടിയായ നെറ്റ്ഫ്ലിക്സ്, ഉപഭോക്താക്കള്‍ക്ക് പൂര്‍ണമായും സൗജന്യമായി തങ്ങളുടെ ഉള്ളടക്കം ആസ്വദിക്കാനുള്ള അവസരം ഒരുക്കുകയാണ്.
ഇന്ത്യയില്‍ സ്വാധീനം വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് കമ്പനി ഈ നീക്കം നടത്തുന്നത്. കൂടുതല്‍ സബ്സ്‌ക്രൈബേര്‍സിനെ ലക്ഷ്യവെച്ച് 48 മണിക്കൂര്‍ നേരം ആപ്പില്‍ സൗജന്യ ആസ്വാദനത്തിന് അവസരം ഒരുക്കുകയാണ്.
ഇന്ത്യാക്കാരായ ലക്ഷക്കണക്കിന് പേര്‍ ഈ സമയത്ത് നെറ്റ്ഫ്ലിക്സിലേക്ക് വരുമെന്നും അതില്‍ നല്ലൊരു ഭാഗം ഉപഭോക്താക്കളായി തുടരുമെന്നുമാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഡിസംബര്‍ നാല് അര്‍ദ്ധരാത്രി മുതലാണ് ആപ്പ് സൗജന്യമാകുന്നത്. പിന്നീടുള്ള 48 മണിക്കൂര്‍ ആസ്വാദകന് നെറ്റ്ഫ്ലിക്സില്‍ ഉള്ള എന്തും എത്ര തവണ വേണമെങ്കിലും കാണാം.ആപ്പ് തുറക്കുമ്പോള്‍ സാധാരണ രീതിയില്‍ കമ്പനി നിങ്ങളുടെ മണി കാര്‍ഡ് വിവരങ്ങള്‍ ചോദിക്കാറുണ്ടെങ്കിലും ഓഫര്‍ സമയത്ത് അതുമുണ്ടാകില്ല.