‘മിഷന്‍ സി’ഗാനമെത്തി

അപ്പാനി ശരത് നായകനാകുന്ന ചിത്രം മിഷന്‍ സിയിലെ ‘നെഞ്ചില്‍ ഏഴുനിറമായി’ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. ജയസൂര്യ, ഇന്ദ്രജിത്ത് സുകുമാരന്‍, ആസിഫ് അലി,ഇര്‍ഷാദ്,രാഹുല്‍ മാധവ്,ധര്‍മ്മജന്‍ ബോള്‍ഗാട്ടി.ബിബിന്‍ ജോര്‍ജ്ജ്,സുധി കോപ്പ, തുടങ്ങിയവര്‍ തങ്ങളുടെ ഫേയ്‌സ് ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്.

വിജയ് യേശുദാസാണ് ഗാനം പാടിയിരിക്കുന്നത്. സുനില്‍ ജി ചെറുകടവിന്റെ വരികള്‍ക്ക് പാര്‍ത്ഥസാരഥിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. വിനോദ് ഗുരുവായൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മിഷന്‍ സി പേര് പോലെ തന്നെ പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന ഒരു റോഡ് ത്രില്ലര്‍ മൂവിയാണ് ‘മിഷന്‍ സി’. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാ അനുഭവങ്ങള്‍ മലയാള സിനിമ പ്രേക്ഷകര്‍ക്ക് നല്‍കിയ തിരക്കഥാകൃത്തും സംവിധായകനുമായ വിനോദ് ഗുരുവായൂരിന്റെ ആദ്യ റോഡ് ത്രില്ലര്‍ മൂവിയാണ് റിലീസിങ്ങിന് ഒരുങ്ങുന്നത്. ടെററിസ്റ്റുകള്‍ ബന്ദികളാക്കിയ ഓടിക്കൊണ്ടിരിക്കുന്ന ഒരു ടൂറിസ്റ്റ് ബസ്സും അതില്‍ കുടുങ്ങിപ്പോയ ഒരു പറ്റം വിദ്യാര്‍ഥികളും, അവരെ രക്ഷപ്പെടുത്താന്‍ എത്തുന്ന പോലീസുകാരുടെയും കമന്റോകളുടെയും ഉദ്വേഗം ജെനിപ്പിക്കുന്ന നിമിഷങ്ങളിലൂടെയാണ് മിഷന്‍ സി. കടന്നു പോകുന്നത്.

അപ്പാനിശരത്, കൈലാഷ്, മേജര്‍ രവി, ജയകൃഷ്ണന്‍, ബാലാജിശര്‍മ്മ എന്നിവരെകൂടാതെ 35 ഓളം പുതുമുഖ താരങ്ങളും ഇതില്‍ അണിനിരക്കുന്നു. കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ പലരും ഇതില്‍ കഥാപാത്രങ്ങള്‍ ആകുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. കൂടാതെ ഇതില്‍ ഗാനങ്ങള്‍ എഴുതുയിരിക്കുന്നത് പോലീസ് ഉദ്യോഗസ്ഥനായ സുനില്‍ ചെറുകടവാണ്. പോലീസ് ഉദ്യോഗസ്ഥനായ ഹണിയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എന്തുകൊണ്ടും പ്രേഷകരെ ആകാഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒറു റിയല്‍ ആക്ഷന്‍ ത്രില്ലറായിരിക്കും മിഷന്‍ സി എന്നകാര്യത്തില്‍ സംശയമില്ല. എം സ്‌ക്വയര്‍ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിര്‍മ്മിക്കുന്ന ഈ ചിത്രം രാമക്കല്‍മേടും മൂന്നാറുമായാണ് ചിത്രീകരിച്ചിരിക്കുന്നത്.