കട്ട റഫ് ലുക്കില്‍ നീരജ്.. സഹോദരനുമൊത്തുള്ള ആദ്യ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്…

മലയാള സിനിമയിലെ യുവ നടന്മാരുടെ നിരയില്‍ നിന്നും ഒരു പുതിയ മാസ്സ് നായകന്‍ കൂടിയെത്തുന്നതിന്റെ സൂചനയുമായാണ് നടന്‍ നീരജ് മാധവ് ഇന്ന് തന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന് മുന്നില്‍ എത്തിയിരിക്കുത്. പൈപ്പിന്‍ ചുവട്ടിലെ പ്രണയം, ലവ കുശ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നീരവ് നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്ററാണ് താരം തന്റെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്. തന്റെ ജ്വേഷ്ഠനായ നവ്‌നീത് മാധവിനൊപ്പം നീരജ് എത്തുന്ന പുതിയ ചിത്രത്തിന് എന്നിലെ വില്ലന്‍ എന്നാണ് തലക്കെട്ട് നല്‍കിയിരിക്കുന്നത്. പൂനം റഹീം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തന്റെ ഇതുവരെയുള്ള ചിത്രങ്ങളില്‍ നിന്നും തികച്ചും വ്്യത്യസ്ഥമായ ഒരു വേഷവുമായാണ് നീരജ് എത്തുന്നത് പോസ്റ്റര്‍ പറയുന്നു.

ഈ ചിത്രത്തിനായി ഞാന്‍ ഏറെ സ്വപ്‌നം കണ്ടതാണ്. പിന്നീടാണ് എന്റെ സഹോദരന്‍ നവനീതിനൊപ്പം ചിത്രം ചെയ്താലെന്ന് ആലോചനയുണ്ടാവുന്നത്. നീരജ് തന്റെ പേജിലൂടെ കുറിച്ചു. റാപ്പറായ ആര്‍സീ ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. ജനുവരി 2020ാടെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം നീരജിന്റെ കരിയറിലെ പ്രധാനപ്പെട്ട വേഷങ്ങിളിലൊന്നായിരിക്കും എന്നാണ് സൂചനകള്‍.

നീരജ് പങ്കുവെച്ച പോസ്റ്റര്‍ കാണാം..