‘ഇപ്പൊ പടമൊന്നും ഇല്ലേ, കാണാറില്ലല്ലോ..’;ചോദ്യങ്ങള്‍ക്ക് കിടിലന്‍ മറുപടി നല്‍കി നീരജ്

','

' ); } ?>

നായകനായും സഹതാരമായും മലയാള സിനിമയില്‍ തന്റെതായ ഇടം നേടിയ താരമാണ് നീരജ് മാധവന്‍. സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയായിരുന്നു താരം. ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവിനൊരുങ്ങിയിരിക്കുകയാണ് നീരജ്. തന്റെ തിരിച്ചു വരവിനെ കുറിച്ച് നീരജ് തന്നെയാണ് ആരാധകരെ അറിയിച്ചത്. ബോംബെയില്‍ ആമസോണ്‍ ഒറിജിനല്‍ വെബ് സീരിസില്‍ അഭിനയിക്കുകയായിരുന്നു താനെന്നും പത്ത് എപ്പിസോഡുകള്‍ ഉള്ളത് കൊണ്ട് കുറച്ചു സമയമെടുത്തെന്നും നീരജ് പറയുന്നു. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം നീരജ് പറഞ്ഞത്.

നീരജ് മാധവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

”എന്താണ് ഇപ്പൊ പടമൊന്നും ഇല്ലേ? ഈയിടെയായി തീരെ കാണാറില്ലലോ? തുടങ്ങി അനവധി ചോദ്യങ്ങള്‍ പലരും തമാശ രൂപേണയും പരിഹാസ രൂപേണയും ചുരുക്കം ചിലര്‍ ആശങ്കയോടെയും ചോദിച്ച് കാണാറുണ്ട്. ശരിയാണ്, കുറച്ചായിട്ട് ഞാന്‍ ഇവിടില്ലായിരുന്നു. അങ്ങു ബോംബെയില്‍ ഒരു ആമസോണ്‍ ഒറിജിനല്‍ വെബ് സീരിസില്‍ അഭിനയിക്കുകയായിരുന്നു. പത്ത് എപ്പിസോഡുകള്‍ ഉള്ളത് കൊണ്ട് കുറച്ചു സമയമെടുത്തു.

എങ്കിലും തെറ്റു പറയാന്‍ പറ്റില്ല, സംഗതി നന്നായി വന്നിട്ടുണ്ടെന്ന് തോന്നുന്നു.  Shore & the city, Go Goa Gone തുടങ്ങിയ ബോളിവുഡ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത Raj & DK  എന്നീ ഇരട്ട സംവിധായകര്‍ ആണ്  The Family Man എന്ന സീരിസിന്റെ ക്രിയേറ്റേര്‍സ് ആന്‍ഡ് ഡയറക്ടേര്‍സ്. മനോജ് ബാജ്‌പേയി, പ്രിയാമണി എന്നിവരോടൊപ്പം ഈ Pan-Indian സീരീസില്‍ ഒരു പ്രൈമറി ക്യാരക്ടര്‍ ചെയ്യാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തുന്നില്ല.

ഇങ്ങനെയൊരു അവസരം ലഭിച്ചത് ഭാഗ്യമായി കാണുന്നു. ഷൂട്ടിങും മറ്റും മറക്കാനാവാത്ത അനുഭവമായിരുന്നു. നാട് വിട്ടു പോവാനൊന്നും ഉദ്ദേശമില്ല. നമ്മുടെ ചോറ് മലയാള സിനിമ തന്നെ, തിരിച്ചു വന്നു ഒന്ന് രണ്ടു സിനിമകളുടെ പണിപ്പുരയിലാണ്. ‘ഗൗതമന്റെ രഥ’വും ‘ക’ എന്ന ചിത്രവും ഷൂട്ടിങ് പൂര്‍ണമായി. വൈകാതെ ഇറങ്ങും. അതിനു മുന്‍പ് സെപ്റ്റംബര്‍ അവസാനവാരം ആമസോണ്‍ പ്രൈം വിഡിയോയില്‍ THE FAMILY MAN  റിലീസാകും, തിയറ്ററിലൊന്നും പോവേണ്ടല്ലോ നിങ്ങടെ വിരല്‍ത്തുമ്പില്‍ തന്നെ ഇല്ലേ ? ഒന്ന് കണ്ടു നോക്കൂ…” കാണാറില്ലാലോ