‘ഒരു രാത്രിക്ക് എത്ര വേണം’ നടിയുടെ മറുപടി ഇങ്ങനെ

സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച യുവാവിന് ചുട്ട മറുപടി നല്‍കി നടി നീലിമ റാണി. ‘ഒരു രാത്രിയ്ക്ക് എത്ര വേണം’, എന്നായിരുന്നു യുവാവിന്റെ ചോദ്യം. മറുപടി ഒന്നും നല്‍കാതെ ഒഴിഞ്ഞു മാറുകയോ ബ്ലോക്ക് ചെയ്യുകയോ ആണ് പതിവ്. എന്നാല്‍ കുറിക്കു കൊള്ളുന്ന മറുപടിയാണ് താരം നല്‍കിയത്.’അല്‍പ്പം മാന്യത ഞാന്‍ പ്രതീക്ഷിക്കുന്നു സഹോദരാ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അക്രമികള്‍ക്കാണ് അശ്ലീലമായ മനസുണ്ടാകുക. ദയവ് ചെയ്ത് നിങ്ങള്‍ ഒരു മനശാസ്ത്ര വിദഗ്ധനെ കാണണം. നിങ്ങള്‍ക്ക് മാനസിക വിദഗ്ധരുടെ സഹായം ആവശ്യമാണ്.’ ഇതായിരുന്നു നീലിമയുടെ മറുപടി.

താരത്തിന്റെ മറുപടിയ്ക്കു സോഷ്യല്‍ മീഡിയയില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. ഇത്തരം കാമരോഗികള്‍ക്കു ഇങ്ങനെ തന്നെ മറുപടി നല്‍കണമെന്നായിരുന്നു ആരാധകരുടെ അഭിപ്രായം. മൊഴി, നാന്‍ മഹാന്‍ അല്ലെ, സന്തോഷ് സുബ്രഹ്മണ്യം തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. വിശാല്‍ നായകനായ ചക്രയാണ് റിലീസിനൊരുങ്ങുന്ന നീലിമയുടെ പുതിയ ചിത്രം.