
ഒരു ബസ്സിരുപ്പു കേന്ദ്രത്തിൽ ഡയറിയിൽ എന്തോ പരതുന്ന ദിലീപ്. സമീപത്ത് ഒരു ചെറിയ ബാഗ് – അൽപ്പം നരകയറിത്തുടങ്ങിയ താടിയും, മുഖത്തു കണ്ണടയും ധരിച്ചാണ് ദിലീപിൻ്റെ ലുക്ക്. പക്വത വന്ന ഒരു കഥാപാത്രം. അൽപ്പം ഗൗരവമായ എന്തോ ഒരു കാര്യത്തിലാണ് ദിലീപിൻ്റെ ശ്രദ്ധയെന്ന് തോന്നുന്നു. ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന നീക്കം എന്ന ചിത്രത്തിൻ്റെ സെക്കൻ്റെ ലുക്ക് പോസ്റ്ററിൽ പ്രകടമാകുന്നത് ഇതൊക്കെയാണ്. ഓണാംശംസകൾ നേർന്നു കൊണ്ട് പുറത്തുവിട്ട ഈ പോസ്റ്റർ ആരാധകർക്കിടയിൽ മാത്രമല്ല , ചലച്ചിത്രവൃത്തങ്ങളിലും വലിയ ചർച്ചാവിഷയമായിരി ക്കുന്നു.
ഉർവ്വശി തീയേറ്റേഴ്സ്, പെൻ സ്റ്റുഡിയോസിനു വേണ്ടി ഡോ. ജയന്ത് ലാൽ ഗാദ , കാക്കാസ്റ്റോറീസ് എന്നീ ബാനറുകളിൽ സന്ധിപ് സേനൻ, അലക്സ്. ഈ. കുര്യൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കോ പ്രൊഡ്യൂ സേർഡ്- സംഗീത് സേനൻ . നിമിതാ ഫ്രാൻസിസ്, കോ പ്രൊഡ്യൂസർ- രഘു സുഭാഷ് ചന്ദ്രൻ.
ഒരു പൊലീസ് സ്റ്റേഷൻ്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും ഇമോഷണൽ ത്രില്ലർ ഡ്രാമ ജോണറിലൂടെ യാണ് ഈ ചിത്രത്തിൻ്റെ അവതരണം. തുടക്കം മുതൽ ഉദ്വേഗത്തിൻ്റെ മുൾമുനയിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാ സഞ്ചാരം. ദിലീപിൻ്റെ തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേത്. ഒരു നടനെന്ന നിലയിൽ ഏറെ അഭിനയ സാധ്യതകളും നിറഞ്ഞതാണ് ഈ കഥാപാത്രം.
സിദ്ദിഖ്, കലാഭവൻ ഷാജോൺ, ബിനു പപ്പു,, ബിലാസ് ചന്ദ്രൻ , സാദിഖ്, ഡ്രാക്കുള സുധീർ, കോട്ടയം രമേഷ് ,ശാരി, ഷെല്ലി എന്നിവരും പ്രധാന താരങ്ങളാണ്. തൊടുപുഴ ,കൊച്ചി എന്നിവിടങ്ങളിലായി അറുപതു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തോടെയാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. വിബിൻ ബാലചന്ദ്രൻ്റേതാണു തിരക്കഥ’. സംഗീതം – മുജീബ് മജീദ്. ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ് –സൂരജ്. ഈ.എസ്. പ്രൊഡക്ഷൻ ഡിസൈനർ – സന്തോഷ് രാമൻ. മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യൂം ഡിസൈൻ -സമീരാസനീഷ് .
ചീഫ് അസോസിയേറ്റ് ഡയറക്ടർ – സ്യമന്തക് പ്രദീപ് : അസോസിയേറ്റ് ഡയറക്ടർ -മുകേഷ് വിഷ്ണു. സ്റ്റിൽസ് – വിഘ്നേഷ് പ്രദീപ്. ഡിസൈൻ – യെല്ലോ ടൂത്ത്. പ്രൊജക്റ്റ് ഡിസൈൻ -മനു ആലുക്കൽ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ബർണാട് തോമസ്. പ്രൊഡക്ഷൻ കൺട്രോളർ – നോബിൾ ജേക്കബ് – ഏറ്റുമാന്നൂർ. നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഒക്ടോബറിൽ ഉർവ്വശി തീയേറ്റേഴ്സ് പ്രദർശനത്തിനെത്തി ക്കുന്നു. വാഴൂർ ജോസ്.