‘നായാട്ട്’ റിലീസ് തീയതി പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നായാട്ടിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. കൊച്ചിയില്‍ വെച്ച് നടന്ന പ്രസ് മീറ്റിലാണ് റീലീസ് തീയതിയുടെ പ്രഖ്യാപനം നടന്നത്. അതോടൊപ്പം കുഞ്ചാക്കോ ബോബന്‍ തന്റെ ഫോസ്ബുക്ക് പേജിലും തിയതി പങ്കുവെച്ചിട്ടുണ്ട്. ഏപ്രില്‍ 8നാണ് ചിത്രം റിലീസ് ചെയ്യുന്നത്.ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ചിത്രത്തില്‍ ഇരുവരും പൊലീസ് വേഷത്തില്‍ തന്നെയാണ് എത്തുന്നത്.

മാര്‍ട്ടിന്‍ പ്രക്കാട്ടാണ് ചിത്രത്തിന്റെ സംവിധാനം . ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെയും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെയും ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഷാഹി കബീറാണ് നായാട്ടിന്റെ രചന നിര്‍വ്വഹിച്ചത്. ഷൈജു ഖാലിദ് ക്യാമറ കൈകാര്യം ചെയ്ത ചിത്രത്തിന്റെ എഡിറ്റിംഗ് മഹേഷ് നാരായണന്‍ ആണ്.