കുമുദ എനിക്കാവശ്യം ഉള്ളപ്പോൾ തേടി വന്ന കഥാപാത്രം: മനസ്സ് തുറന്ന് നയൻതാര

','

' ); } ?>

തന്റെ ഏറ്റവും പുതിയ ചിത്രം ടെസ്റ്റിനെ കുറിച്ച് സംസാരിച്ച് നയൻതാര. കരിയറിൽ മോശം ഘട്ടത്തിൽ നിൽക്കുമ്പോഴാണ് ടെസ്റ്റ് എന്ന സിനിമ തന്നെ തേടി വരുന്നതെന്നായിരുന്നു നയൻതാരയുടെ അഭിപ്രായം. ഏപ്രിൽ നാലിനാണ് ചിത്രം നെറ്റ്ഫ്ലിക്സ് വഴി പുറത്തിറങ്ങിയത്. നയൻതാരയെ കൂടാതെ മാധവൻ, മീര ജാസ്മിൻ, സിദ്ധാർത്ഥ് എന്നിവരും ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപത്രങ്ങൾ കൈകാര്യം ചെയ്തിരുന്നു. നെറ്റ്ഫ്ലിക്സ് നടത്തിയ അഭിമുഖത്തിൽ താരങ്ങളൊക്കെ എത്തുകയും സിനിമയെ കുറിച്ചുള്ള അഭിപ്രായം പങ്കുവെക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.

കുമുദ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നയൻതാര അവതരിപ്പിച്ചത്. നയൻതാരയുടെ കരിയറിലെ ഏറ്റവും മികച്ച പെർഫോമൻസുകളിലൊന്നാണ് ​ടെസ്റ്റിലേതെന്ന് ആരാധകർ പറയുന്നു. കുമദയെന്ന കഥാപാത്രം എന്റെ ജീവിതത്തിൽ ഏറെ ആവശ്യമുണ്ടായിരുന്ന സമയത്താണ് വന്നത്. ഒരു ആക്ടറെന്ന നിലയിൽ പല ഘട്ടങ്ങളിലൂടെ കടന്ന് പോകും. സാധാരണ പോലത്തെ സിനിമകൾ ചെയ്യുന്ന ഘട്ടത്തിലായിരുന്നു ഞാൻ. അത്തരം സിനിമകളാണ് എന്നെ തേടി വന്നത്. സംവിധായകൻ ശശികാന്ത് കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോൾ കുമദയെ എനിക്കറിയാമെന്ന് തോന്നി. കുമദയെ എനിക്കിഷ്ടമാണെന്നല്ല പറയുന്നത്. പക്ഷെ ആ കഥാപാത്രത്തെ മനസിലാക്കാനായി. ടെസ്റ്റിന്റെ സെറ്റിൽ താൻ വളരെ സന്തോഷവതിയായിരുന്നെന്നും നയൻതാര വ്യക്തമാക്കി. അതേസമയം അഭിനയത്തിൽ തനിക്ക് ചില ആശങ്കളുണ്ടായിരുന്നെന്നും നയൻതാര വ്യക്തമാക്കി. സി​ദ്ധാർത്ഥിനൊപ്പമുള്ള ഒരു സീനിനെക്കുറിച്ചും നയൻതാര സംസാരിച്ചു. ഞാൻ വളരെ നെർവസ് ആയിരുന്നു. ഒരു ഫുൾ സീൻ ഒറ്റ ഷോട്ടിൽ ഇതുവരെ ചെയ്തിട്ടില്ല. ഡയലോ​ഗ് മറന്നാലോ എന്ന് ഞാൻ ആശങ്കപ്പെട്ടു.പോരാത്തതിന് സിങ്ക് സൗണ്ടാണെന്നും നയൻതാര ചൂണ്ടിക്കാട്ടി. നടി, നിർമാതാവ്, പ്രൊഡ്യൂസർ എന്നീ നിലകളിലെല്ലാം തിരക്കുകൾ മാനേജ് ചെയ്യുന്നതിനെക്കുറിച്ചും നയൻ‌താര സംസാരിച്ചു. 18 വയസ് മുതൽ വർ‌ക്ക് ചെയ്യുന്ന ആളാണ് ഞാൻ. മുതിർന്നപ്പോൾ മുതൽ ഞാനെപ്പോഴും ഓട്ടത്തിലായിരുന്നു. ജീവിതത്തിൽ നേടേണ്ട ലക്ഷ്യങ്ങൾക്ക് വേണ്ടിയായിരുന്നു അത്. ഇതൊരു മെയിൽ ‍ഡൊമിനേറ്റഡ് ഇൻ‌ഡസ്ട്രിയാണ്. റെലവന്റ് ആകണമെന്ന് എനിക്കുണ്ടായിരുന്നു. സെറ്റിൽ ഒരുപാട് സ്ത്രീകൾ‌ ഉണ്ടാകില്ല.നിങ്ങൾ ഒറ്റയ്ക്കിരിക്കുമോ കുഴപ്പമുണ്ടോ എന്ന് എന്നോട് ചിലർ ചോദിക്കും. പക്ഷെ ഞാൻ എപ്പോഴും ഒറ്റയ്ക്കാണ് ഇരിക്കുന്നത്. സെറ്റിൽ 300 പുരുഷൻമാരുണ്ടാകും. എന്നെ സംരക്ഷിക്കണം, തന്നെ മറ്റൊരു തരത്തിൽ ട്രീറ്റ് ചെയ്യണമെന്ന് ഞാൻ ചിന്തിച്ചിട്ടേയില്ലെന്നും നയൻതാര വ്യക്തമാക്കി.

ടെസ്റ്റിലേത് പോലെ മികച്ച കഥാപാത്രങ്ങൾ നയൻതാരയ്ക്കായി ഇനിയും എഴുതേണ്ടതുണ്ടെന്ന് മാധവനും അഭിപ്രായപ്പെട്ടു. ടെസ്റ്റിന് ശേഷം നയൻതാരയുടെ ഒന്നിലേറെ സിനിമകൾ റിലീസ് ചെയ്യാനുണ്ട്. നിവിൻ പോളി നായകനാകുന്ന ഡിയർ സ്റ്റുഡന്റ്സ് ആണ് ഇതിലൊന്ന്. അടുത്തിടെയാണ് ഡിയർ സ്റ്റുഡന്റ്സിന്റെ ചിത്രീകരണം പൂർത്തിയായത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർക്കൊപ്പമാണ് ചിത്രത്തിൽ നയൻതാര അഭിനയിക്കുന്നത്. തമിഴിൽ മൂക്കുത്തി അമ്മൻ 2 എന്ന സിനിമയുടെ ഷൂട്ട് നടന്ന് കൊണ്ടിരിക്കുകയാണ്. സുന്ദർ സിയാണ് സംവിധായകൻ. ചിത്രത്തിന്റെ ആദ്യ ഭാ​ഗത്തിലും നയൻതാരയായിരുന്നു നായിക. ആർജെ ബാലാജി സംവിധാനം ചെയ്ത ഒന്നാം ഭാ​ഗം വൻ ഹിറ്റായിരുന്നു

 

 

.