തലൈവരുടെ നായികമാരായി നയന്‍സും കീര്‍ത്തിയും..!!

','

' ); } ?>

വിജയ് നായകനായ ‘സര്‍ക്കാറി’ന് ശേഷം എര്‍.ആര്‍ മുരുഗദോസ് ഒരുക്കുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് സ്റ്റൈല്‍മന്നന്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്താണ്. ചിത്രത്തില്‍ രജനിയുടെ നായികമാരായി എത്തുന്നത് ലേഡീസൂപ്പര്‍സ്റ്റാര്‍ നയന്‍താരയും കീര്‍ത്തി സുരേഷുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുകയാണ്. ഈ മാസം ചിത്രീകരണം ആരംഭിക്കും.

ഈ സിനിമയില്‍ രജനീകാന്ത് ഡബിള്‍ റോളിലാണ് എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രം രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതാകില്ലെന്നും എന്റര്‍ടെയിനര്‍ ആകുമെന്നുമാണ് സംവിധായകന്‍ എ.ആര്‍ മുരുഗദോസ് പറയുന്നത്. എല്ലാ പ്രായത്തിലുള്ള ആളുകളെയും ചിത്രം രസിപ്പിക്കുമെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.

ചിത്രം നിര്‍മ്മിക്കുന്നത് ലൈക പ്രൊഡകഷന്‍സാണ്. ലൈക തന്നെയാണ് 2.0യും നിര്‍മ്മിച്ചത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. 28 വര്‍ഷത്തിനു ശേഷമാണ് രജനികാന്തും സന്തോഷ് ശിവനും ഒരുമിക്കുന്നത്. മണി രത്‌നത്തിന്റെ ദളപതിയാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. രജനീകാന്തിന്റെ കരിയറിലെ 166ാമത് സിനിമ കൂടിയാണിത്.