തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം സൈറ നരസിംഹ റെഡ്ഡിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ നായികയായെത്തുന്നത് നയന്‍താരയാണ്. നയന്‍താര അവതരിപ്പിക്കുന്ന സിദ്ധമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഷന്‍ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് സുരേന്ദര്‍ റെഡ്ഡിയാണ്.
1880കളിലെ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തും. നരസിംഹ റെഡ്ഡിയുടെ ഗുരുവായ ഗോസായി വെങ്കണ്ണയായാണ് അമിതാഭ് ബച്ചനെത്തുന്നത്. ജഗപതി ബാബു, നയന്‍താര, തമന്ന, കിച്ച സുദീപ്, വിജയ് സേതുപതി, ബ്രഹ്മാജി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലഭിനയിക്കുന്നു. ചിരഞ്ജീവിയുടെ മകന്‍ രാം ചരണാണ് ചിത്രം നിര്‍മിക്കുന്നത്.