‘തന്നേക്കാള്‍ ഭംഗി വടിവേലുവിന് തന്നെ’- ചിത്രം വൈറല്‍

','

' ); } ?>

ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലാവുന്നു. നയന്‍സിന്റെ ഫോട്ടോയ്ക്ക് മുകളില്‍ നടന്‍ വടിവേലുവിന്റെ ഫോട്ടോ ചേര്‍ത്ത് വെച്ച്‌കൊണ്ടുള്ള ചിത്രമാണത്. സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച ഈ ഫോട്ടോ പിന്നിട് താരവും ഏറ്റെടുക്കുകയായിരുന്നു. ഫോട്ടോഷോപ്പിന്റെ സഹായത്തോടെ മാറ്റങ്ങള്‍ വരുത്തിയ രണ്ട് ചിത്രങ്ങളും നയന്‍താര തന്നെ ഫേസ്ബുക്കില്‍ പങ്കുവെക്കുകയായിരുന്നു.

‘ ഇത് ചെയ്തതാരായാലും അയാളെ പ്രശംസിക്കാതെ പറ്റില്ല. പ്രിയതാരം വടിവേലുവിനെ വെച്ച് ചിത്രം ചെയ്തതില്‍ നന്ദിയുണ്ട്. എന്തായാലും ഒരു കാര്യം സമ്മതിക്കുന്നു. തന്നേക്കാള്‍ ഭംഗി വടിവേലുവിന് തന്നെ’ എന്ന അടികുറിപ്പോടെയാണ് നയന്‍താര ചിത്രങ്ങള്‍ പങ്ക് വെച്ചത്.