“അങ്ങനെ ആ വിളക്ക് അണഞ്ഞു”; നടി നവ്യ നായരുടെ ഭർതൃ മാതാവ് അന്തരിച്ചു, കുറിപ്പ് പങ്കുവെച്ച് നടി

','

' ); } ?>

നടിയും നർത്തകിയുമായ നവ്യ നായരുടെ ഭർതൃ മാതാവ് അന്തരിച്ചു. നവ്യ തന്നെയാണ് ഈക്കാര്യം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ അറിയിച്ചത്. അമ്മയ്‌ക്കൊപ്പമുള്ള മകന്റെയും തന്റെയും ചിത്രത്തിനൊപ്പം വികാരഭരിതമായ കുറിപ്പും നവ്യ പങ്കുവെച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് മൂന്ന് മണിക്ക് ചങ്ങനാശേരിയിൽ വെച്ച് നടക്കും.

“അങ്ങനെ ആ വിളക്ക് അണഞ്ഞു. എന്നും ഏതിനും ധൈര്യമായിരുന്നു , മരുമകളായിട്ടല്ല മകളായി സ്നേഹിച്ചു , എല്ലാ സങ്കടങ്ങളിലും മക്കള് വിഷമിക്കണ്ട അമ്മേടെ പ്രാർഥനയും അനുഗ്രഹവും കൂടെ ഉണ്ടാവും എന്ന് പറഞ്ഞു കൂടെ നിർത്തി. അമ്മ ആഗ്രഹിച്ചത് പോലെ ഇതുവരെ എല്ലാം ചെയ്തു . അമ്മേടെ സ്നേഹത്തിന് മുന്നിൽ എന്റെ നഷ്ടങ്ങൾ ഞാൻ സഹിച്ചു.” നവ്യ കുറിച്ചു.

“എന്റെ നൃത്തം ഏറെ ഇഷ്ടപെട്ട അമ്മ, അവസാനമായി മാതംഗി ഫെസ്റ്റിവലിൽ വന്നു എന്റെ കച്ചേരി മുഴുവൻ കണ്ടു. രണ്ട് മണിക്കൂർ നൃത്തം ചെയ്തു എന്ന് അഭിമാനത്തോടെ എല്ലാരോടും പറഞ്ഞു. “മക്കളേ.. “ ആ വിളി കാതുകളിൽ മുഴങ്ങി നിൽക്കുന്നു.. “മക്കടെ വിളക്ക് ഒരുകാലത്തും കെടില്ല, അമ്മയാ പറയുന്നേ “ നിത്യ ശാന്തി നേരുന്നു.” നവ്യ കൂട്ടിച്ചേർത്തു.