നവരസയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് നെറ്റ്ഫ്‌ലിക്‌സ്

','

' ); } ?>

നവരസയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് നെറ്റ്ഫ്‌ലിക്‌സ്. സംവിധായകന്‍ മണിരത്‌നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ആന്തോളജി ചിത്രം നവരസയുടെ റിലീസ് തീയതിയാണ് നെറ്റ്ഫ്‌ലിക്‌സ് പ്രഖ്യാപിച്ചത്. ആഗസ്റ്റ് 6 നാണ് നവരസ റിലീസ് ചെയ്യുന്നത്. 9 സംവിധായകര്‍, 9 കഥകള്‍, 9 രസങ്ങള്‍.
തമിഴ് ആന്തോളജി ചിത്രം നവരസയുടെ ഫസ്റ്റ് ലുക്ക് ടീസറും പുറത്ത് വിട്ടിട്ടുണ്ട്. ചിത്രത്തിന്റെ റിലീസ് തീയതി അടക്കമാണ് ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഓഗസ്റ്റ് ആറിന് ചിത്രം നെറ്റ്ഫ്‌ലിക്‌സിലെത്തും. വിഖ്യാത സംവിധായകന്‍ ഭരത് ബാലയുടെ പ്രത്യേക കണ്‍സെപ്റ്റിലൊരുക്കിയിരിക്കുന്ന ഫസ്റ്റ് ലുക്ക് ടീസറാണ് പുറത്ത് വിട്ടിരിക്കുന്നത്. ആന്തോളജി ചിത്രത്തിലെ ഒന്‍പത് കഥകളിലെയും പ്രധാന താരങ്ങള്‍ വഹിക്കുന്ന ഇമോഷന്‍സിലൂടെയാണ് ടീസര്‍ പ്രേക്ഷകരെ കൊണ്ടുപോകുന്നത്
ഒന്‍പത് രസങ്ങളെ അടിസ്ഥാനമാക്കി ഒന്‍പത് കഥകള്‍ ഒന്‍പത് സംവിധായകര്‍ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത. ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ അടിസ്ഥാനമാക്കിയാണ് നവരസ ഒരുങ്ങിയിരിക്കുന്നത്.

മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെ ക്യൂബ് സിനിമ ടെക്‌നോളജീസിന്റെയും ബാനറില്‍ നിര്‍മിക്കുന്ന ഈ തമിഴ് ആന്തോളജിയുടെ നിര്‍മാണത്തില്‍ ജസ്റ്റ്ടിക്കറ്റിന്റെ ബാനറില്‍ എ പി ഇന്റര്‍നാഷണല്‍, വൈഡ് ആംഗിള്‍ ക്രിയേഷന്‍സും പങ്കാളികള്‍ ആണ്. ചിത്രത്തിന് ലഭിക്കുന്ന വരുമാനം തമിഴ് സിനിമാപ്രവര്‍ത്തകരുടെ സംഘടന ഫെപ്‌സി മുഖേന കൊവിഡ് പ്രതിസന്ധിയില്‍പെട്ട സിനിമാതൊഴിലാളികള്‍ക്ക് നല്‍കും. ഇതിനായി നവരസയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും പ്രതിഫലം വാങ്ങാതെ സൗജന്യമായാണ് സിനിമയില്‍ പ്രവര്‍ത്തിച്ചത്. തമിഴ് ചലച്ചിത്രമേഖലയെ സഹായിക്കാനും പിന്തുണയ്ക്കാനുമുള്ള ശക്തമായ പ്രേരണയില്‍ നിന്നാണ് നവരസ എന്ന ആശയം ജനിച്ചതെന്ന് ചിത്രത്തിനെ കുറിച്ച് മണിരത്‌നവും ജയന്ദ്ര പഞ്ചപകേശനും പറഞ്ഞു. ഏറ്റവും സുരക്ഷിതമായ നടപടികള്‍ സ്വീകരിച്ച് ഒമ്പത് സിനിമകള്‍ പൂര്‍ത്തിയായി. പകര്‍ച്ചവ്യാധിയെ മറികടക്കാന്‍ ഈ ചിത്രത്തില്‍ നിന്നുള്ള വരുമാനം ഞങ്ങളുടെ 12000 സഹപ്രവര്‍ത്തകരെ പിന്തുണയ്ക്കും. എ ആര്‍ റഹ്മാന്‍, ജിബ്രാന്‍, ഇമന്‍, അരുല്‍ദേവ്, കാര്‍ത്തിക്, ഗോവിന്ദ് വസന്ത, രോണ്‍തന്‍ യോഹന്‍, ജസ്റ്റിന്‍ പ്രഭാകരന്‍ എന്നിവരാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. നവരസയിലെ 9 ചിത്രങ്ങള്‍ ഇവയാണ്. പ്രണയത്തെ അടിസ്ഥാനമാക്കി ‘ഗിത്താര്‍ കമ്പി മേലെ നിന്ദ്രു’,സംവിധാനം ഗൗതം മേനോന്‍. അഭിനേതാക്കള്‍ സൂര്യ, പ്രയാഗ മാര്‍ട്ടിന്‍. വീരം പ്രമേയമാക്കി ‘തുനിന്ദ പിന്‍’, സംവിധാനം സര്‍ജുന്‍. അഭിനേതാക്കള്‍ അഥര്‍വ, അഞ്ജലി, കിഷോര്‍. രൗദ്രത്തെ അടിസ്ഥാനമാക്കി ‘രൗതിരം’, സംവിധാനം അരവിന്ദ് സ്വാമി. അഭിനേതാക്കള്‍ റിത്വിക, ശ്രീറാം, രമേശ് തിലക്. കരുണം ആസ്പദമാക്കി ‘എതിരി’, സംവിധാനം ബിജോയ് നമ്പ്യാര്‍. അഭിനേതാക്കള്‍ വിജയ് സേതുപതി, പ്രകാശ് രാജ്, രേവതി, അശോക് സെല്‍വന്‍. ഹാസ്യം പ്രമേയമാക്കി ‘സമ്മര്‍ ഓഫ് 92’ സംവിധാനം പ്രിയദര്‍ശന്‍. അഭിനേതാക്കള്‍ യോഗി ബാബു, രമ്യ നമ്പീശന്‍, നെടുമുടി വേണു. അത്ഭുതത്തെ ആസ്പദമാക്കി ‘പ്രോജക്റ്റ് അഗ്‌നി’. സംവിധാനം കാര്‍ത്തിക് നരേന്‍. അഭിനേതാക്കള്‍ അരവിന്ദ് സ്വാമി, പ്രസന്ന, പൂര്‍ണ. ഭയാനകം അടിസ്ഥാനമാക്കി ‘ഇന്‍മയ്’, സംവിധാനം രതിന്ദ്രന്‍ പ്രസാദ്. അഭിനേതാക്കള്‍ സിദ്ധാര്‍ത്ഥ്, പാര്‍വതി തിരുവോത്ത്. ശാന്തം ആസ്പദമാക്കി ഒരുക്കുന്ന ‘സമാധാനം’ സംവിധാനം കാര്‍ത്തിക് സുബ്ബരാജ്. അഭിനേതാക്കള്‍ ഗൗതം മേനോന്‍, സിംഹ, സനന്ത്. ബീഭത്സം പ്രമേയമാക്കി ‘പായസം’ സംവിധാനം വസന്ത്. അഭിനേതാക്കള്‍ ഡല്‍ഹി ഗണേഷ്, രോഹിണി, അദിതി ബാലന്‍.