ആക്ഷന്‍ പ്രൈം ഒടിടി ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍

കൊച്ചി: 3 ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി ആക്ഷന്‍ പ്രൈം ഒ ടി ടി ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ 2021.ഒ ടി ടി പ്ലാറ്റ്‌ഫോം രംഗത്ത് പുത്തന്‍ ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കാന്‍ ചിങ്ങം ഒന്ന് (ആഗസ്ത് 17)ന് ലോഞ്ച് ചെയ്യപ്പെടുന്ന പ്ലാറ്റ്‌ഫോമാണ് ആക്ഷന്‍ ഒ ടി ടി.ഏറെ സവിശേഷതകള്‍ ഉള്ള ആക്ഷന്‍ െ്രെപമിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ എല്ലാ ഭാഷകളിലുമുള്ള ഹൃസ്വ ചിത്രങ്ങള്‍ക്കായി ഒരു ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ആഗസ്റ്റ് 20 മുതല്‍ നടത്തപ്പെടുകയാണ്. മികച്ച ചിത്രത്തിന് ഒരു ലക്ഷം രൂപ ഉള്‍പ്പടെ 3 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ്. കലയും, സംസ്‌കാരവും, ചലച്ചിത്രഭാഷയും അതിന്റെ ഉന്നതിയില്‍ നിലനിര്‍ത്തിക്കൊണ്ട് സംഘടിപ്പിക്കുന്ന ഈ ഫെസ്റ്റിവലിന്റെ ജൂറി പാനല്‍ മലയാളത്തിലെയും, മറ്റിതര ഭാഷകളിലെയും ചലച്ചിത്രങ്ങളെ നല്ല രീതിയില്‍ വിലയിരുത്തുന്ന വ്യക്തിത്വങ്ങള്‍ അടങ്ങുന്നവര്‍ ആയിരിക്കും. ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള അപേക്ഷ ഫോം ആക്ഷന്റെ സൈറ്റില്‍ ലഭ്യമാണ്.

കൊച്ചിയില്‍ നടന്ന പത്രസമ്മേളനത്തില്‍ കമ്പനി സി.ഇ.ഓ വിജേഷ് പിള്ള, ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറും ചലച്ചിത്ര സംവിധായകനുമായ ഗിരീഷ് കുന്നുമ്മല്‍, പി.ആര്‍.ഒ പി.ശിവപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. മികച്ച ചിത്രത്തിന് ഒരു ലക്ഷം രൂപയാണ് സമ്മാനം. ബിഗ് ബഡ്ജറ്റ് മുതൽമുടക്കിൽ ഒരുക്കിയ ഈ പ്ലാറ്റ്ഫോം മികച്ച സാങ്കേതിക മികവിൽ കാഴ്ചക്കാർക്ക് പുത്തൻ ദൃശ്യാനുഭവം സമ്മാനിക്കുവാൻ എത്തുകയാണ്. മലയാളത്തിനു പുറമേ, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട തുടങ്ങി തെന്നിന്ത്യൻ ഭാഷകളിലെല്ലാം ഉള്ള പുതിയതും പഴയതുമായ സിനിമകൾ “ആക്ഷൻ” എന്ന ഒടിടിയിൽ ലഭ്യമായിരിക്കും. കൂടാതെ മികച്ച വെബ് സീരിസുകളും ഉണ്ടായിരിക്കും. വേഗതയേറിയ ഡൗൺലോഡിങ് സിസ്റ്റത്തിലൂടെ ആൻഡ്രോയ്ഡ്, ഐഓഎസ്, സ്മാർട്ട് ടിവി, ആപ്പിൾ ടിവി തുടങ്ങിയ നൂതന ഓൺലൈൻ മീഡിയയിലൂടെ എല്ലാം ലോകത്തെ ഏത് രാജ്യത്ത് നിന്നും കാണാനുള്ള സൗകര്യവും ലഭ്യമാണ്. ഐടി ബിസിനസ് രംഗത്തെ നിരവധി പ്രവർത്തനങ്ങൾ ഒരുക്കിയ ഡബ്ല്യു.ജി.എൻ എന്ന ഐടി കമ്പനി ആണ് ആക്ഷൻ ഒ ടി ടി യുടെ സാരഥികൾ. ആക്ഷൻ ടിവിയിലൂടെ റിലീസ് ചെയ്യുന്ന സിനിമകൾക്കെല്ലാം കാഴ്ചക്കാരുടെ എണ്ണവും കമന്റും ചിത്രത്തിന്റെ നിർമ്മാതാവിന് നേരിട്ട് അപ്പോൾതന്നെ അറിയാനാകും എന്നതും ഈ കമ്പനിയുടെ പ്രത്യേകതയാണ്. ആക്ഷൻ ഒടിടിയിലൂടെ സിനിമകൾ, വെബ് സീരീസുകൾ എന്നിവ റിലീസ് ചെയ്യാൻ താല്പര്യമുള്ളവർക്ക് 9656744858 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും കമ്പനി മാനേജിങ് ഡയറക്ടർ വിജീഷ്പിള്ള അറിയിച്ചു.