മങ്ങിയ ‘നവരസ’

9 രസങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ നെറ്റ്ഫ്‌ളികസ് ആന്തോളജി ചിത്രമാണ് നവരസ. 9 സംവിധായകര്‍ 9 രസം ഇതാണ് നവരസയുടെ പ്രത്യേകത.

സീരീസിലെ ആദ്യം ചിത്രം കരുണയെ അടിസ്ഥാനമാക്കി ബിജോയ് നമ്പ്യാര്‍ ഒരുക്കിയ എതിരിയാണ്.വിജയ് സേതുപതി,പ്രകാശ് രാജ് , രേവതി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.30 മിനിട്ട് ദൈര്‍ഘ്യമാണ് ചിത്രത്തിനുളളത് നല്ല പ്രീമൈസോടെ ആരംഭിച്ച ചിത്രം അവസാനിക്കുമ്പോള്‍ ലഭിക്കുന്നത് ആവറേജ് അനുഭവം മാത്രമാണ്.ആളുകള്‍ കുറച്ചുകൂടെ ക്ഷമ കാണിച്ചിരുന്നെങ്കില്‍ നന്നായിരുന്നേനെ എന്ന് കാണിക്കുന്ന ചിത്രമാണ് എതിരി.വിജയ് സേതുപതിയുടെയും രേവതിയുടേയും അഭിനയം മികച്ചു നില്‍ക്കുന്നതാണെങ്ങിലും ക്യാരക്ടര്‍ ഡെവലപ്പ്മെന്റിലും ഡീറ്റെയ്ലിംഗിലുമെല്ലാം എതിരി പിന്നോട്ട് പോകുന്നുണ്ട്.

ഹാസ്യത്തെ അടിസ്ഥാനമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് സമ്മര്‍ ഓഫ് 92.യോഗി ബാബു,രമ്യ നമ്പീശന്‍,നെടുമുടി വേണു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.സീരാസിലെ അഭിനേതാക്കളുടെ പ്രകടം എടുത്തു പറയുമ്പോള്‍ തന്നെയും ഹാസ്യ എന്നര രസത്തെ അവതരിപ്പിക്കുമ്പോള്‍ അതില്‍ ചിത്രം പരാജയപ്പെട്ടതുപോലെ തോന്നി.മൂന്‍ കൂട്ടി പ്രഡിക്ട് ചെയ്യാന്‍ കഴിയുന്ന സാഹചര്യങ്ങളും താമാശുമാണ് സമ്മര്‍ ഓഫ് 92.

സീരീലെ മൂന്നാമത്തെ ചിത്രമാണ് അത്ഭുതതെ അടിസ്ഥാനമാക്കി കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്ത പ്രൊജക്ട് അഗ്‌നി. മറ്റ് രണ്ട് സിനിമകളില്‍ നിന്നും വ്യക്തമായി മേക്കില്‍ മുന്നിട്ടു നില്‍ക്കുന്ന ചിത്രമാണിത് .അരവിന്ദ് സ്വാമിയും പ്രസന്നയുമാണ് പ്രധാന വേഷത്തിലെത്തിയത്.ഒരു സയന്‍സ് ഫിക്ശനാണ് ചിത്രം.കഥാപാത്ര സൃഷ്ടിയില്‍ അപാകതകള്‍ നിലനില്‍ക്കുമ്പോഴും അതിലേക്കൊന്നും അധികം ശ്രദ്ധ പോകാതെ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ ചിത്രത്തിന് സാധിക്കുന്നുണ്ട്.

വസന്തിന്റെ പായസമാണ് നാലാമത്തെ ചിത്രം. ഭീഭത്സ എന്ന രസമാണ് ചിത്രത്തില്‍ കാണിക്കുന്നത്.അതിഥി ബാലനും ഡല്‍ഹി ഗണേശും രോഹിണിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റേതും നല്ലൊരു പ്രമേയമായിരുന്നു. എന്നാല്‍ അത് വേണ്ട വിധത്തില്‍ കണ്‍വേ ചെയ്യാന്‍ സംവിധാകന് കഴിഞ്ഞോ എന്നാതില്‍ സംശമുണ്ട്.ബ്രാഹ്‌മണ കുടുംബത്തിലെ വിവാഹവുമായി ബന്ധപ്പെട്ട് നടക്കുന്ന കഥ പറഞ്ഞ ചിത്രത്തിന് ജാതി, അസൂയ, വിധവയുടെ ജീവിതം, പുനര്‍വിവാഹം തുടങ്ങി ഒരുപാട് വിഷയങ്ങള്‍ അവതിരിപ്പിക്കാനുള്ള സാധ്യയതകള്‍ ഉണ്ടായിരുന്നു എന്നാല്‍ അസൂയയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് എങ്ങുമെത്താതെ പേയ ചിത്രമാണ് പായസം

ശാന്തം എന്ന രസത്തെ ബെയിസ് ചെയ്ത് കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രമാണ് പീസ്.ശ്രീലങ്കന്‍ തമിഴ് ജനതയുടെ പോരാട്ടത്തെക്കുറിച്ചാണ് പീസ് പറഞ്ഞു വെയ്ക്കുന്നത്.ഒരു ക്‌ളിഷേ കഥപോലെ അനുഭവപ്പെട്ടു.പ്രഡിക്ടബില്‍ ആണ് സിനിമയിലെ സാഹചര്യങ്ങള്‍ എല്ലാം തന്നെയും.ശാന്തം എന്നോരു ആശത്തെ ചിത്രത്തിലുടെ അവതരിപ്പിക്കാന്‍ സംവിധാകന് കഴിഞ്ഞിട്ടില്ല. ഗൗതം വാസുദേവ് മേനോന്‍,ബോബി സിന്‍ഹ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.

ഒമ്പത് ചിത്രങ്ങളില്‍ ഏറ്റവും ത്രില്ലിങും മേക്കിങ് കൊണ്ട് പിടിച്ചിരുത്തുകയും ചെയ്ത് ചിത്രമാണ് രൗദ്രം .അരവിന്ദ് സ്വാമിയാണ് ചിത്രത്തിന്റെ സംവിധായകന്‍.രൗദ്രം എന്ന രസത്തെ അടിസ്ഥാനപ്പെടുത്തിയതാണ് ചിത്രം.വലിയ താരങ്ങളില്ലാതെ അവതരിപ്പിക്കപ്പെടുന്ന സിനിമ മേക്കിംഗിലും അവതരണത്തിലും പ്രകടനത്തിലുമെല്ലാം മറ്റുള്ളവയേക്കാള്‍ മികച്ചു നില്‍ക്കുന്നുണ്ട്.സിനിമയില്‍ ചില വിഷങ്ങള്‍ എല്ലാ തരം പ്രക്ഷകനും കണ്‍വേ ചെയ്യുന്നുണ്ടോ എന്നാതില്‍ സംശയം തോന്നി. സിനിമയുടെ കഥയ്ക്ക ചിലയിടങ്ങില്‍ വ്യക്തത ഇല്ലാതെ പേയി എന്നാണ് നിരാശപെടുത്തിയത്.

ഇന്‍മയാണ് ഏഴാമത്തെ ചിത്രം. രതീന്ദ്രന്‍ ആര്‍ പ്രസാദ് സംവിധാനം ചെയ്ത ചിത്രം ഭയാനകം എന്ന രസത്തെയാണ് അവതരിപ്പിക്കുന്നത്.പാര്‍വതി തിരുവോത്തും സിദ്ധാര്‍ത്ഥുമാണ് ചിത്രത്തിലെ പ്രധാന കാഥാപാത്രങ്ങള്‍.അഭിനേതാക്കളുടെ പ്രകടനം മികച്ചതായിരുന്നെങ്കിലും പ്രതീകാരത്തിന്റെ കഥ പറയുന്ന ചിത്രത്തിന് പ്രതീകാരം എന്ന ആശയം ശക്തമായി പ്രേക്ഷകരില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.പുതുമയുളള പ്രമേയമായിരുന്നു.പാര്‍വതിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചതില്‍ സിനിമയ്ക്ക് ചിലയിടത്തി പാളിച്ച പറ്റിയിട്ടുണ്ട്.

വീരം എന്ന രസത്തെ അടിസ്ഥാനമാക്കിയുളള ചിത്രമാണ് തുനിന്ത പിന്‍.നക്സലൈറ്റ് ഏരിയയിലേക്ക് ജോലിക്കെത്തുന്ന പട്ടാളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. അഥര്‍വയും അഞ്ജലിയും കിഷോറുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.പലപ്പോളും കണ്ടും കേട്ടും മറന്ന കഥായാണ് ചിത്രത്തിന്റെത് ,കഥയില്‍ പുതുമ തോനിയില്ല.സിനിമ കണ്ടുകഴിയുമ്പോള്‍ അഞ്ജലിയുടെ കഥാപാത്രം മാത്രമാണ് മികച്ചു നില്‍ക്കുന്നത്.

നവരസ സീരീസിലെ അവസാനത്തെ ചിത്രമാണ് ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ഗിത്താര്‍ കമ്പി മേലെ നിന്‍ട്രു. ശ്രിങ്കാരമെന്ന രസമാണ് സിനിമ കൈകാര്യം ചെയ്യുന്നത്.സൂര്യ,പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍ .ജിവിമിന്റെ പുതുമയില്ലാത്ത ഒരു പ്രണയ ചിത്രം.സൂര്യയുടെ അഭിനയം എടുത്തു പറയുമ്പോള്‍ പേരാമയായി അനുഭനപ്പെട്ടത് പ്രയാഗയുടെ അഭിനയമാണ്.പ്രയാഗയുടെ നാടകീയമായ പ്രകടനമാണ് ചിത്രത്തില്‍ കാണുമന്‍ സാധിക്കുന്നുത്.ചിത്രത്തിന്റെ കളര്‍ടോണ്‍.മ്യൂസ്,മേക്കിങ് എല്ലാം മികച്ചതായിരുന്നു.

നവരസമൊത്തത്തില്‍ നോക്കുമ്പോള്‍ ചില കഥാമാത്രമാണ് മികച്ചു നില്‍ക്കുന്നുത്.പലപ്പോള്‍ ചില സീരീസിന്റെ ദൈര്‍ഘ്യം സിനിമാസ്വാദനത്തിനെ ബാധിച്ചും.മേക്കിങിലും കാസ്റ്റിങിലും ചില സീരീസുകള്‍ മികച്ചു നില്‍ക്കുമ്പോഴും ആവറേജ് അനുഭവം മാത്രമാണ് നവരസ നല്‍കുന്നത്.