ദേശിയ ചലച്ചിത്ര പുരസ്‌കരം; അന്തിമ റൗണ്ടില്‍ 17 മലയാള സിനിമകള്‍

ദേശിയ ചലച്ചിത്ര പുരസ്‌കാരത്തിന്റെ അന്തിമ റൗണ്ടില്‍ മലയാളത്തില്‍ നിന്നും പതിനേഴു ചിത്രങ്ങള്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘മരക്കാര്‍- അറബിക്കടലിന്റെ സിംഹം’ മികച്ച സംവിധായകന്‍, കലാ സംവിധായകന്‍, വസ്ത്രാലങ്കാരം തുടങ്ങിയ വിഭാഗങ്ങളില്‍ പരിഗണിക്കപ്പെടുന്നുണ്ടെന്നാണ് സൂചന. സമീര്‍,വാസന്തി, ഇഷ്ഖ്, വൈറസ്, ജെല്ലിക്കെട്ട് തുടങ്ങിയ ചിത്രങ്ങളും അന്തിമ റൗണ്ടിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്.

മികച്ച നടനായി പാര്‍ത്ഥിപന്‍ ഉള്‍പ്പടെ പരിഗണനയില്‍ ഉണ്ട്. മാര്‍ച്ച് ആദ്യമാകും 2019ലെ പുരസ്‌കാര പ്രഖ്യാപനം. വിവിധ ഭാഷകളില്‍ നിന്നായി അന്തിമ റൗണ്ടില്‍ എത്തിയ നൂറിലേറെ സിനിമകള്‍ അടുത്ത മാസം ജൂറി കാണും. എന്നാല്‍ ജൂറി അംഗങ്ങളെ ഇതുവരെയും തീരുമാനിച്ചിട്ടില്ല. അഞ്ച് പ്രാദേശിക ജൂറികളാണ് ആദ്യ ഘട്ടത്തില്‍ സിനിമകള്‍ കണ്ട് അവസാന റൗണ്ടിലേയ്ക്ക് സമര്‍പ്പിച്ചത്.