ജയ് ബാലയ്യ’ വിളിച്ചത് ഓഡിയന്‍സിന്റെ ആവശ്യപ്രകാരം :വെറുതെ ബാലയ്യാന്ന് വിളിക്കാൻ എനിക്ക് വട്ടൊന്നുമില്ല- നസ്ലിൻ

','

' ); } ?>

നസ്ലെന്റെ ഏറ്റവും പുതിയ ചിത്രം ആലപ്പുഴ ജിംഖാനയുടെ പ്രമോഷന്‍ പരിപാടിക്കിടെ നടത്തിയ ‘ജയ് ബാലയ്യ’ വിളി ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഇപ്പോള്‍ താരം തന്നെ അതിനെക്കുറിച്ച് വിശദീകണരവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ചെന്നൈ എസ്.ആര്‍.എം യൂണിവേഴ്സിറ്റിയില്‍ നടന്ന പ്രമോഷന്‍ പരിപാടിക്കിടെയാണ് നസ്ലെന്‍ ഈ വിളി നടത്തിയത്. “ഞാന്‍ അവിടെ പോയപ്പോള്‍ തെലുങ്ക് ഓഡിയന്‍സ് പറഞ്ഞതാണ് ‘ജയ് ബാലയ്യ’ എന്ന്. ഞാനായിട്ട് പറഞ്ഞതല്ല. എനിക്ക് വെറുതെ സ്റ്റേജില്‍ പോയിട്ട് ബാലയ്യ എന്ന് വിളിക്കാന്‍ വട്ടൊന്നും ഇല്ലല്ലോ,” എന്നാണ് നസ്ലെന്റെ വിശദീകരണം. വളരെ ചുരുങ്ങിയ സമയം കൊണ്ട് ചലച്ചിത്രമേഖലയിൽ തന്റേതായൊരിടം കണ്ടെത്തിയ നടനാണ് നസ്ലിൻ, കഴിഞ്ഞ വർഷം ഇറങ്ങിയ പ്രേമലുവിലൂടെ തമിഴ്‌നാട്ടിലെയും ആന്ധ്രപ്രദേശിലെയും പ്രേക്ഷകരുടെ മനസും താരത്തിന് കീഴടക്കാൻ സാധിച്ചു.