‘കാല് പിടിക്കാൻ കുനിയുന്നവന്റെ മൂർധാവിൽ തുപ്പുന്ന സ്വഭാവം കാട്ടിയാൽ’, കാണാതെ പഠിച്ചിരുന്നു, അതൊന്നും എന്നെ കൊണ്ട് പറ്റില്ല”; നസ്ലിൻ

','

' ); } ?>

തന്നെ ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ കഥാപാത്രങ്ങളിൽ ഒന്നാണ് വല്യേട്ടനിലെ അറയ്ക്കൽ മാധവൻ ഉണ്ണിയെന്ന് തുറന്നു പറഞ്ഞ് നടൻ നസ്ലിൻ. സിനിമയിലെ ഡയലോഗുകൾ കാണാതെ പഠിച്ചിരുന്നുവെന്നും അതുപോലെ ആകാൻ ശ്രമിച്ചിരുന്നുവെന്നും നസ്ലിൻ പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രം മോളിവുഡ് ടൈംസ് സിനിമയുടെ പ്രമോഷൻ ഭാഗമായി ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തി സംസാരിക്കുകയായിരുന്നു താരം.

‘വല്യേട്ടനിലെ മമ്മൂക്കയുടെ കഥാപത്രം വളരെ ഇഷ്ടമാണ്. സിനിമയിലെ ഡയലോഗുകൾ ഒക്കെ ഞാൻ കാണാതെ പഠിച്ചു പറയുമായിരുന്നു. ‘കാല് പിടിക്കാൻ കുനിയുന്നവന്റെ മൂർധാവിൽ തുപ്പുന്ന സ്വഭാവം കാട്ടിയാൽ’ എന്ന വലിയ ഡയലോഗ് പോലും പറയാൻ ശ്രമിക്കുമായിരുന്നു. മമ്മൂക്കയുടെ സിനിമകളും അറയ്ക്കൽ മാധവൻ ഉണ്ണി എന്ന കഥാപാത്രവും പോലെ ആകണമെന്ന് ഒരുകാലത്ത് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. എന്നാൽ ആ കഥാപാത്രമായി എന്നെ ചിന്തിക്കാൻ പോലും കഴിയില്ല. അതൊക്കെ ചെറിയ പ്രായത്തിൽ ബുദ്ധിയില്ലാത്ത സമയത്ത് തോന്നിയ കാര്യങ്ങളാണ്.’ നസ്ലിൻ പറഞ്ഞു.

അതേമയം നസ്‌ലെനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മോളിവുഡ് ടൈംസ്. പുതിയ സ്റ്റൈലിലാണ് നസ്‌ലെൻ ചിത്രത്തിലെത്തുന്നത്. ജൂൺ അഞ്ചിനാണ് സിനിമ തിയേറ്ററിൽ എത്തുന്നത്.നസ്‌ലെൻ അവതരിപ്പിക്കുന്ന വിനീത് മാധവൻ എന്ന കഥാപാത്രവും സംവിധായകൻ ആകാനുള്ള അയാളുടെ യാത്രയുമാണ് സിനിമ പറയുന്നത്.

ഇന്ന് മലയാള സിനിമയിലെ മിനിമം ഗ്യാരണ്ടി ഉള്ള നടന്മാരിൽ ഒരാളാണ് നസ്ലെൻ. ‘പ്രേമലു’ എന്ന ചിത്രത്തിന്റെ ആഗോള വിജയത്തിന് ശേഷം നസ്ലെന്റെ താരമൂല്യം കുത്തനെ ഉയർന്നിരിക്കുകയാണ്. 2019ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നസ്‌ലെൻ അഭിനയരംഗത്തേക്ക് എത്തിയത്.