അസുരന്‍ റീമേക്ക് ‘നരപ്പ’ ട്രെയിലര്‍

മികച്ച വിജയം നേടിയ ധനുഷ് വെട്രിമാരന്‍ ചിത്രം അസുരന്റെ തെലുങ്ക് റീമേക്ക് ‘നരപ്പ’ ട്രെയിലര്‍ പുറത്ത്. ചിത്രം ജൂലായ് ഇരുപതിന് ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്യും. വെങ്കടേഷ് നായകനാകുന്ന ചിത്രം ശ്രീകാന്ത് അഡലയാണ് സംവിധാനം ചെയ്യുന്നത്.

പ്രിയാമണിയാണ് മഞ്ജുവാരിയര്‍ അവതരിപ്പിച്ച പച്ചൈയമ്മാള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നരപ്പയില്‍ സുന്ദരമ്മ എന്നാണ് പ്രിയാമണിയുടെ കഥാപാത്രത്തിന്റെ പേര്. റാവു രമേശ്, നാസര്‍, കാര്‍ത്തിക് രത്‌നം, അമ്മു അഭിരാമി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

പൊല്ലാതവന്‍, ആടുകളം, വട ചെന്നൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷും വെട്രിമാരനും ഒന്നിച്ച ചിത്രമായിരുന്നു അസുരന്‍. ധനുഷിന് മികച്ച നടനുള്ള ദേശിയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമായിരുന്നു അസുരന്‍. നരപ്പന്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്യുമ്പോള്‍ വെങ്കിടേഷിന്റെയും ധനുഷിന്റേയും പ്രകടനം തമ്മില്‍ താരതമ്യം ചെയ്യാനുള്ള സാധ്യതയുണ്ട്.

വെട്രിമാരന്‍ സംവിധാനം ചെയ്ത് 2019 ഒക്ടോബര്‍ 4ന് പ്രദര്‍ശനത്തിനെത്തിയ ഒരു ചലച്ചിത്രം ആണ് അസുരന്‍ .ധനുഷും,മജ്ജു വാര്യരും പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രത്തില്‍ പ്രകാശ് രാജ്,പശുപതി,യോഗി ബാബു തുടങ്ങിയവര്‍ അഭിനയിച്ചു. മഞ്ജു വാര്യര്‍ ആദ്യമായി തമിഴ് ചിത്രത്തില്‍ അഭിനയിച്ചു എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വേല്‍രാജ് ഛായാഗ്രഹണം നിര്‍വഹിച്ചിരിയ്യ്ക്കുന്ന ഈ ചിത്രത്തിന്റ്റെ ചിത്രസംയോജനം ചെയ്തിരിയ്ക്കുന്നത് വിവേക് ഹര്‍ഷനാണ്. ജി.വി പ്രകാശ് ആണ് ഈ ചിത്രത്തിന്റ്റെ സംഗീതം ഒരുക്കിയത്.ധനുഷും വെട്രിമാരനും ഒന്നിച്ച പൊല്ലാതവന്‍, ആടുകളം, വടചെന്നൈ എന്നിവയെല്ലാം ബോക്‌സ് ഓഫീസില്‍ വിജയം നേടുന്നതിനൊപ്പം തന്നെ നിരൂപക പ്രശംസയും നേടിയ ചിത്രങ്ങളായിരുന്നു.അടുത്തിടെ പുറത്തിറങ്ങിയ മാരി സെല്‍വ രാജ് ധനുഷ് ചിത്രം മികച്ച പ്രശംസ നേടിയ ചിത്രമായിരുന്നു.