ബോബന്‍ സാമുവല്‍ സംവിധാനത്തില്‍ പ്രവാസിയായി നമിത.. ‘അല്‍ മല്ലു’വിന്റെ ആദ്യ പോസ്റ്റര്‍ പുറത്ത്..

','

' ); } ?>

റോമന്‍സ്, ജനപ്രിയന്‍, വികടകുമാരന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബോബന്‍ സാമുവല്‍ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രം ‘അല്‍ മല്ലു’വിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. പ്രവാസി ജീവിതത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ നമിതയാണ് കേന്ദ്ര കഥാപാത്രം. അറബികളുടെ പശ്ചാത്തലത്തില്‍ ഒരു യുവാവിനൊപ്പം കൈ ചേര്‍ത്ത് നടക്കുന്ന നമിതയെയാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. ഐടി ഫീല്‍ഡില്‍ ജോലി ചെയ്യുന്ന ‘നയന’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നമിത അവതരിപ്പിക്കുന്നത്.

മിയ, സിദ്ധിഖ്, ശീലു എബ്രഹാം, മിഥുന്‍ രമേശ്, സിനില്‍ സൈനുദ്ധീന്‍, ധര്‍മജന്‍, വരദ ജിഷിന്‍, ജെന്നിഫര്‍, ആതിര ഉഷ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. പ്രവാസികളായ സ്ത്രീകളുടെ കഥ നര്‍മത്തിന് പ്രാധാന്യം നല്‍കി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. രഞ്ജിന്‍ രാജാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത്. മെഹിഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദാണ് ചിത്രം നിര്‍മ്മിക്കുന്നത്. അബുദാബി കേന്ദ്രമാക്കി മിഡില്‍ ഈസ്റ്റില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്.