ആറ് വര്‍ഷങ്ങള്‍ക്കു ശേഷം പരിനീതി ചോപ്രയും അര്‍ജുന്‍ കപൂറും ഒന്നച്ചഭിനയിക്കുന്ന ചിത്രമാണ് നമസ്‌തേ ഇംഗ്ലണ്ട്. എന്നാന്‍ ചിത്രത്തിന്റെ റിലീസ് തിയ്യതി മാറ്റിയതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രം ഒക്ടോബര്‍ 19ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ ചിത്രം ഒരു ദിവസം മുന്‍പേ തീയേറ്ററുകളിലെത്തുകയാണ്. ഒക്ടോബര്‍ 18നാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് അര്‍ജുന്‍ കപൂര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചു.
വിപുല്‍ അമൃത്‌ലാല്‍ ഷാ ആണ് നമസ്‌തേ ഇംഗ്ലണ്ട് സംവിധാനം ചെയ്യുന്നത്.ജയന്തിലാല്‍ ഗഡയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പെന്‍ ഇന്ത്യ ലിമിറ്റഡിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം വിതരണം നടത്തുന്നത് റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ് ആണ്.