അമീര്‍ഖാനും ബിഗ് ബിയും മുഖാമുഖം…തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനിലെ പുതിയ ഗാനം കാണാം


വിജയ് കൃഷ്ണ ആചാര്യയുടെ ചിത്രമായ തഗ്സ് ഓഫ് ഹിന്ദുസ്ഥാനിലെ പുതിയ ഗാനം പുറത്തിറങ്ങി. വാഷ്മലെ എന്ന പേരിലുള്ള ഗാനം ഒരു മിനുറ്റോളം മാത്രമാണ് നീണ്ടു നില്‍ക്കുന്നത്. അമിതാഭ് ഭട്ടാചാര്യയുടെ വരികള്‍ക്ക് അജയ്-അതുല്‍ ആണ് ഈണം നല്‍കിയത്. സുഖ്‌വിന്ദര്‍ സിംഗ്, വിശാല്‍ ദാദ്‌ലാനി എന്നിവരാണ് ആലപിച്ചിട്ടുള്ളത്. അമീര്‍ ഖാനും അമിതാഭ് ബച്ചനും മുഖാമുഖം നില്‍ക്കുന്ന നൃത്തരംഗം മനോഹരമായിട്ടുണ്ട്.

തഗ്സ് ഓഫ് ഹിന്ദുസ്ഥാന്റെ ട്രെയ്‌ലറിന് പുറമെ മെയ്ക്കിംഗ് വീഡിയോകളും അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. മെയ്ക്കിംഗ് വീഡിയോയ്ക്കും വലിയ വരവേല്‍പ്പാണ് സൈബര്‍ ലോകത്തുനിന്നും ലഭിച്ചത്. വിജയ് ആചാര്യ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് യാഷ് രാജ് ഫിലിംസാണ്. ചിത്രം റിലീസ് ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നതിന് തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുന്നുണ്ട്. നവംബര്‍ 8 ന് ചിത്രം തിയേറ്ററിലെത്തും.