“രാഷ്ട്രീയമാണ് പ്രധാനമെങ്കിൽ തൃഷയുമായുള്ള ബന്ധം അവസാനിപ്പിക്കണം”; രൂക്ഷ ഭാഷയിൽ തൃഷയുടെ മറുപടി

','

' ); } ?>

തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും തന്നെ സംബന്ധിക്കാത്ത വിഷയങ്ങളിലേക്ക് തൻ്റെ പേര് വലിച്ചിഴക്കരുതെന്നും പ്രസ്താവന പുറപ്പെടുവിച്ച് നടി തൃഷ കൃഷ്ണൻ. തൻ്റെ കലയിലൂടെയും പ്രകടനത്തിലൂടെയും മാത്രം അറിയപ്പെടാനാണ് താൻ ആഗ്രഹിക്കുന്നതെന്നും, ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ സംസാരിക്കുമ്പോൾ മാന്യതയും പക്വതയും പാലിക്കണമെന്നും തൃഷ പറഞ്ഞു. നടനും രാഷ്ട്രീയ നേതാവുമായ വിജയ് യുടെ പേരിനൊപ്പം തന്റെ പേരും ചേർത്ത് ബിജെപി നേതാവ് നൈനാർ നാഗേന്ദ്രൻ നടത്തിയ അധിക്ഷേപ പരാമർശത്തിലാണ് തൃഷ തന്റെ നിലപാട് വ്യക്തമാക്കിയത്.

നിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല. ന്നെ സംബന്ധിക്കാത്ത വിഷയങ്ങളിലേക്ക് പേര് വലിച്ചിഴക്കരുത്. സംസ്‌ഥാനത്തെ ഉയർന്ന രാഷ്ട്രീയ പദവി വഹിക്കുന്ന ഒരാളിൽ നിന്ന് ഇത്രയും തരം താഴ്ന്നതും അനുചിതവുമായ പരാമർശം പ്രതീക്ഷിച്ചിരുന്നില്ല. രാഷ്ട്രീയ ചായ് വുകളുടെ പേരിലല്ല, മറിച്ച് തൻ്റെ കലയിലൂടെയും പ്രകടനത്തിലൂടെയും മാത്രം അറിയപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ വ്യക്തിജീവിതത്തെ പൊതുമധ്യത്തിൽ ചർച്ചാവിഷയമാക്കരുത്. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ സംസാരിക്കുമ്പോൾ മാന്യതയും പക്വതയും പാലിക്കണം.” തൃഷ കൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.

ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധപ്പെട്ടിട്ടില്ല. ഭാവിയിൽ അതിന് ഉദ്ദേശിക്കുന്നില്ല. കൂടാതെ, കഴിഞ്ഞ കാലങ്ങളിൽ തുടർച്ചയായി സ്വീകരിച്ചിട്ടുള്ളതുപോലെ, രാഷ്ട്രീയ കാര്യങ്ങളിൽ എന്നും ഒരു നിഷ്‌പക്ഷ നിലപാടാണ് ഞാൻ സ്വീകരിച്ചിട്ടുള്ളത്.” തൃഷ കൂട്ടിച്ചേർത്തു.

വിജയുടെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചുള്ള തർക്കങ്ങൾക്കിടയിലേക്ക് നൈനാർ നാഗേന്ദ്രൻ തൃഷയുടെ പേര് അനാവശ്യമായി പരാമർശിച്ചതാണ് വലിയ വിവാദത്തിന് തിരികൊളുത്തിയത്. വിജയ് രാഷ്ട്രീയത്തിൽ സജീവമാകണമെങ്കിൽ തൃഷയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും വീട്ടിൽ നിന്ന് പുറത്തിറങ്ങണമെന്നുമുള്ള ബിജെപി നേതാവിൻ്റെ അധിക്ഷേപം വ്യക്‌തിപരമായ ആക്രമണമായാണ് വിലയിരുത്തപ്പെടുന്നത്. ഏറെ കാലമായി സോഷ്യൽ മീഡിയയിൽ ഇരുവരെയും കുറിച്ച് അടിസ്‌ഥാനരഹിതമായ ഗോസിപ്പുകൾ പ്രചരിക്കാറുണ്ടെങ്കിലും, ഉത്തരവാദിത്തപ്പെട്ട ഒരു രാഷ്ട്രീയ നേതാവ് പരസ്യമായി ഇത്തരമൊരു പരാമർശം നടത്തിയത് സിനിമാ-രാഷ്ട്രീയ മേഖലകളിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.