നാദിര്‍ഷയുടെ സംവിധാനത്തില്‍ ദിലീപിന്റെ സിനിമ? സെല്ലുലോയ്ഡ് എക്‌സ്‌ക്ലുസീവ്

നാദിര്‍ഷയുടെ സംവിധാനത്തില്‍ ദിലീപ് അഭിനയിക്കുന്ന സിനിമയെന്നത് ആരാധകരുടെ സ്വപ്‌നമാണ്. അത്തരമൊരു സിനിമ ഇറങ്ങുമോ എന്നതിനെ കുറിച്ച് നാദിര്‍ഷ സെല്ലുലോയ്ഡിനോട് പറഞ്ഞത്. ”ഒരുപാട് വര്‍ഷത്തെ സൗഹൃദമാണ് ഞങ്ങളുടേത്. ഞാന്‍ സംവിധാനം ചെയ്ത് ദിലീപ് അഭിനയിക്കുന്നൊരു സിനിമ അന്ന് മുതല്‍ തന്നെ സ്വപ്നം കാണുന്ന ഒന്നാണ്. എന്നാല്‍ അതിനു പറ്റിയ ഒരു കഥ ഒത്തു വന്നില്ല. പ്രേക്ഷകര്‍ വലിയ പ്രതീക്ഷ വെയ്ക്കുന്ന ഒന്നാണ് ഞങ്ങളുടെ കൂട്ട്കെട്ടിലൊരു സിനിമ. എനിക്ക് ദിലീപിനോട് ഡാ നീ ഇത് ചെയ്താല്‍ കൊള്ളാമെന്നും ദിലീപിന് ചെയ്യാന്‍ കൊതിക്കുന്നതുമായ ഒരു കഥ വന്നാല്‍ തീര്‍ച്ചയായും ഒരു സിനിമയുണ്ടാകും.”

അഭിമുഖത്തിന്റെ പൂര്‍ണരൂപം കാണാം.