മഹാരാജാസ് കോളേജില്‍ മതവര്‍ഗീയ വാദികള്‍ കുത്തികൊലപ്പെടുത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ ജീവിതകഥയെ ആസ്പദമാക്കിയുള്ള ചിത്രം ‘നാന്‍ പെറ്റ മകനി’ലെ പുതിയ ഗാനം പുറത്തുവിട്ടു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ബിജിബാലാണ്. നന്ദു കര്‍ത്തയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
സജി എസ് പാലമേലാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മിനോണ്‍ ആണ് മുഖ്യ കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നത്. 101 ചോദ്യങ്ങള്‍ എന്ന ചിത്രത്തിലൂടെ മികച്ച ബാല താരത്തിനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ള മിനോണിന്റെ നായകനായുള്ള അരങ്ങേറ്റം കൂടിയാകും നാന്‍ പെറ്റ മകന്‍. റെഡ് സ്റ്റാര്‍ മൂവീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.