ബിജു മേനോനും ഗുരു സോമസുന്ദരവും ഒന്നി്ക്കുന്നു. ശ്രദ്ധേയമായി നാലാംമുറയുടെ മോഷന്‍ പോസ്റ്റര്‍

ദേശീയ അവാര്‍ഡ് ജേതാവ് ബിജു മേനോനും മിന്നല്‍ മുരളിയിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് ‘നാലാംമുറ’. സസ്‌പെന്‍സ് ത്രില്ലറായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദീപു അന്തിക്കാടാണ്. ജയറാമിനെ നായകനാക്കി ‘ ലക്കി സ്റ്റാര്‍ ‘ എന്ന ഹിറ്റ് ചിത്രം ഇതിനു മുന്‍പ് ഒരുക്കിയ ദീപു പരസ്യചിത്രം രംഗത്തെ മുന്‍നിര സംവിധായകരില്‍ ഒരാളും കൂടെയാണ്.

ആവേശകരമായ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ എത്തിയ മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.ഒക്ടോബര്‍ 21 ദീപാവലി സമയത്താണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്.ദിവ്യ പിള്ള , ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

കൈലാസ് മേനോനാണ് സംഗീത സംവിധാനം,പശ്ചാത്തല സംഗീതം – ഗോപീ സുന്ദര്‍. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ് . കലാസംവിധാനം – അപ്പുണ്ണി സാജന്‍, വസ്ത്രാലങ്കാരം – നയന ശ്രീകാന്ത്.മേയ്ക്കപ്പ് – റോണക്‌സ് സേവിയര്‍ . ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – എന്റര്‍ടൈന്മെന്റ് കോര്‍ണര്‍,പി ആര്‍ ഒ – – ജിനു അനില്‍കുമാര്‍ (എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍ ),പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്.യു എഫ് ഐ മോഷന്‍ പിക്‌ചേഴ്‌സ് , ലക്ഷ്മിനാഥ് ക്രീയേഷന്‍സ്, സെലിബ്രാന്‍ഡ്‌സ് ഇന്ത്യ എന്നി പ്രൊഡക്ഷന്‍ ബാനറുകള്‍ ചേര്‍ന്നാണ് വലിയ കാന്‍വാസില്‍ ഒരുക്കിയിരിയ്ക്കുന്ന ഈ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത്. കിഷോര്‍ വാരിയത്ത് ഡടഅ, സുധീഷ് പിള്ള , ഷിബു അന്തിക്കാട് എന്നിവരാണ് നിര്‍മ്മാതാക്കള്‍. ‘ നാലാംമുറ ‘ കേരളത്തിലെ തീയേറ്ററുകളില്‍ വിതരണത്തിനെത്തി ക്കുന്നത് ഇമേജസ് ആഡ് ഫിലിംസാണ്.

ബിജു മേനോന്‍ നായകനായെത്തിയിരിക്കുന്ന ഒരു തെക്കന്‍ തല്ല് കേസ് തീയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പ്രശസ്ത എഴുത്തുകാരന്‍ ജി.ആര്‍ ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള വെട്ട് കേസ്’ എന്ന ചെറുകഥയെ ആസ്പദമാക്കി എന്‍.ശ്രീജിത്ത് സംവിധാനം ചെയ്യ്ത ചിത്രമാണ് ഒരു തെക്കന്‍ തല്ല് കേസ്. രാജേഷ് പിന്നാടനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ബിജു മേനോന്‍, നിമിഷ സജയന്‍, റോഷന്‍ മാത്യു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 80കളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയില്‍ അമ്മിണി പിള്ള എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്.