ദര്‍ശനയെ പൊട്ടിച്ചിരിപ്പിച്ച ബേസിലിന്റെ ഫോട്ടോ പോസ്, സെറ്റില്‍ കൂട്ടചിരി.. വൈറലായി ‘ ജയ ജയ ജയ ജയ ഹേ’ മേക്കിങ് വീഡിയോ

ജാനേമന്‍ എന്ന സിനിമക്ക് ശേഷം ചിയേഴ്സ് എന്റര്‍ടൈന്‍മെന്റസ് അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ജയ ജയ
ജയ ജയ ഹേ’. ചിയേഴ്സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍ എന്നിവരും സൂപ്പര്‍ ഡ്യുപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.മുത്തുഗൗ അന്താക്ഷരി, എന്നി സിനിമകള്‍ ഒരുക്കി ശ്രദ്ധ നേടിയ വിപിന്‍ ദാസാണ് സംവിധായകന്‍. സംവിധായകനും. സംവിധായകന്‍ വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ഫാമിലി എന്റര്‍ടെയ്‌നര്‍ ആയ ചിത്രത്തില്‍ ജോഡികളായി ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനുമെത്തുന്നു.

ഭാര്യ – ഭര്‍ത്താക്കന്‍മാരായിയാണ് ദര്‍ശനയും ബേസിലും ചിത്രത്തിലെത്തുന്നത്. ‘ ജയ ജയ ജയ ജയ ഹേ ‘യുടെ ഒരു മേക്കിങ് വീഡിയോ പുറത്ത് വന്നിരുന്നു. വധു വരുന്മാരുടെ വേഷത്തില്‍ ഫോട്ടോക്ക് പോസ് ചെയ്യുന്ന ബേസിലിനെയും ദര്‍ശനയെയും വിഡിയോയില്‍ കാണാം. ബേസില്‍ ഫോട്ടോക്ക് പോസ് ചെയ്യുന്ന രീതി സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ദര്‍ശനക്കും സെറ്റില്‍ ഉള്ളവര്‍ക്കും കാണിച്ചു കൊടുക്കുന്നതും , അത് കണ്ടു എല്ലാവരും പൊട്ടിച്ചിരിക്കുന്നതും വിഡിയോയില്‍ കാണാം. ഇവരുടെ വിവാഹ വേഷത്തിലുള്ള ആ ഫോട്ടോ തന്നെയാണ് ഫസ്റ്റ് ലുക്ക് ആയി കുറച്ചു ദിവസങ്ങള്‍ക്കു മുന്നില്‍ പുറത്ത് വന്നത്.അല്‍പ സമയത്തിനുള്ളില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരിക്കുകയാണ്.ദീപാവലി റീലീസായി ‘ ഒക്ടോബര്‍ 21’ ചിത്രം തീയേറ്ററുകളിലെത്തും

ഐക്കണ്‍ സിനിമാസ് ‘ ജയ ജയ ജയ ജയ ഹേ ‘ യുടെ വിതരണക്കാര്‍.ബബ്ലു അജുവാണ് ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി (ഉഛജ),ജോണ്‍ കുട്ടിയാണ് എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത്.അങ്കിത് മേനോന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.ഗാന രചന – വിനായക് ശശികുമാര്‍,ശബരീഷ് വര്‍മ്മ.ഫെലിക്‌സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്.കല – ബാബു പിള്ള,ചമയം – സുധി സുരേന്ദ്രന്‍,വസ്ത്രലങ്കാരം – അശ്വതി ജയകുമാര്‍,നിര്‍മ്മാണ നിര്‍വഹണം – പ്രശാന്ത് നാരായണന്‍,മുഖ്യ സഹ സംവിധാനം – അനീവ് സുരേന്ദ്രന്‍,ധനകാര്യം – അഗ്‌നിവേഷ്, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ – ഐബിന്‍ തോമസ്,നിശ്ചല ചായാഗ്രഹണം -ശ്രീക്കുട്ടന്‍, വാര്‍ത്താ പ്രചരണം – വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.യെല്ലോ ടൂത്ത് ആണ് പബ്ലിസിറ്റി ഡിസൈന്‍സ്.