നാലാം മുറ ഹിന്ദിയിലേയ്ക്ക്

ഈ മാസം 23 ന് ക്രിസ്മസ് റീലീസ് ആയി തീയേറ്ററുകളില്‍ എത്തിയ ചിത്രമാണ് നാലാം മുറ.ദീപു അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ ബിജു മേനോനും ഗുരു സോമസുന്ദരവുമാണ് പ്രധാന വേഷങ്ങളില്‍ എത്തിയ. മികച്ച പ്രതികരണം നേടാന്‍ ചിത്രത്തിന് സാധിച്ചിരുന്നു. ചിത്രം പറഞ്ഞ പ്രമേയത്തെയും പ്രേക്ഷകര്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

തീയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ച് വരുന്ന നാലാം മുറ ഹിന്ദിയിലേയ്ക് റീമേക്ക് ചെയ്യാന്‍ സൂപ്പര്‍ ഹിറ്റ് സിനിമ അന്താധൂന്‍ നിര്‍മ്മിച്ച മാച്ച് ബോക്‌സ് പ്രൊഡക്ഷന്‍സ് മുന്നോട്ട് വന്നിരിക്കുകയാണ് ഇപ്പോള്‍ . സസ്‌പെന്‍സ് ത്രില്ലറിനൊപ്പം സോഷ്യല്‍ മെസ്സേജും ഉള്ള കണ്‍ണ്ടെന്റ് ആണ് തങ്ങളെ ആകര്‍ഷിച്ചത് എന്ന് മാച്ച് ബോക്‌സ് പ്രൊഡക്ഷന്‍സിന്റെ ഉടമ ശ്രീ സജ്ജയ് റൌത്രെ വീഡിയോ സന്ദേശത്തിലൂടെയാണ് ഈ വിവരം അറിയിച്ചത്.

നേരത്തെ ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ഡിസ്ട്രിബൂഷന്‍ തമിഴിലെ പ്രശസ്ത സിനിമ നിര്‍മ്മാണ, വിതരണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സ് ഏറ്റെടുത്തിരുന്നു. പൊന്നിയിന്‍ സെല്‍വന്‍ പോലെയുള്ള ബ്രഹ്മാണ്ട സിനിമകളിലൂടെ ശ്രദ്ധേയമായ കമ്പനിയാണ് ലൈക്ക. സൂരജ് വി ദേവാണ് നാലാം മുറയുടെ തിരക്കഥാകൃത്ത്. അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ശാന്തി പ്രിയ, ഷീലു ഏബ്രഹാം, ശ്യാം ജേക്കബ്, ഋഷി സുരേഷ്, എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. യുഎഫ്‌ഐ മോഷന്‍ പിക്‌ച്ചേര്‍സിനു വേണ്ടി കിഷോര്‍ വാര്യത്ത് (യുഎസ്എ), ലക്ഷമി നാഥ് ക്രിയേഷന്‍സിനു വേണ്ടി സുധീഷ് പിള്ള, സെലിബ്രാന്റ്‌സിനു വേണ്ടി ഷിബു അന്തിക്കാട് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിച്ചത്