എന്‍ എഫ് വര്‍ഗ്ഗീസ്സിന്റെ ഓര്‍മ്മദിനത്തില്‍ ആണ് പുതിയ ചിത്രമ പ്രഖ്യാപിച്ചത്. പ്യാലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. എന്‍ എഫ് വര്‍ഗ്ഗീസ്സിന്റെ ഓര്‍മ്മക്കായി മകള്‍ സോഫിയ വര്‍ഗ്ഗീസ് നിര്‍മ്മിക്കുന്ന ചിത്രമാണ് പ്യാലി. ബബിത, റിന്‍ എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചിത്രത്തിന് ആശംസയുമായി മോഹന്‍ലാലെത്തി. എന്‍.എഫ് വര്‍ഗ്ഗീസ് പിക്‌ചേഴ്‌സിന്റെ ബാനറിലാണ് നിര്‍മ്മാണം.
ആദ്യകാലങ്ങളില്‍ മിമിക്രിനടനായിട്ടാണ് അദ്ദേഹം കലാരംഗത്തേക്ക് വന്നത്. പിന്നീട് ചെറിയ ചെറിയ വേഷങ്ങള്‍ അഭിനയിച്ച് ശബ്ദം കൊണ്ടും സ്വാഭാവികത കൊണ്ടും ചലച്ചിത്ര രംഗത്ത് തന്റേതായ ഒരു വ്യക്തിത്വം വര്‍ഗ്ഗീസ് സ്ഥാപിച്ചെടുത്തു. തുടര്‍ന്ന് വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ എന്‍.എഫ്.വര്‍ഗ്ഗീസ് മറക്കാനാവാത്ത ഒരു പിടി കഥാപാത്രങ്ങളെ മലയാള സിനിമയ്ക്കു സമ്മാനിച്ചു. തിരക്കേറിയ സിനിമാതാരമായിരിക്കുമ്പോഴും ആകാശവാണിയില്‍ റേഡിയോ നാടകത്തില്‍ അഭിനയിക്കുകയുണ്ടായി. മികച്ച അഭിനയ വേഷങ്ങളില്‍ പ്രധാനം പത്രം എന്ന ചിത്രത്തിലെ വിശ്വനാഥന്‍ ആണ്. ആകാശദൂത് എന്ന ചലച്ചിത്രത്തിലെ കേശവന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചാണ് അദ്ദേഹം മലയാളത്തില്‍ അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ അവതരിപ്പിച്ചു തുടങ്ങിയത്. നരസിംഹം എന്ന ചിത്രത്തിലെ മണപ്പള്ളി പവിത്രന്‍ അദ്ദേഹത്തിന്റെ മറ്റൊരു പ്രധാന വേഷമായിരുന്നു. ഹൃദയാഘാതം മൂലം 2002 ജൂണ്‍ പത്തൊന്‍പതിനാണ് അദ്ദേഹം വിടവാങ്ങുന്നത്. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് കുറിപ്പ് താഴെ..
ഇന്ന് എന്‍ എഫ് വര്‍ഗ്ഗീസ്സിന്റെ ഓര്‍മ്മദിനം.
ആ സ്മരണയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി മകള്‍ സോഫിയ വര്‍ഗ്ഗീസ് നിര്‍മ്മിക്കുന്ന പ്യാലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സന്തോഷത്തോടെ നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.