ഷെഫാലി ജരിവാലയുടെ മരണത്തിൽ ദുരൂഹത; ഔദ്യോ​ഗിക പ്രസ്താവന പുറത്തിറക്കി മുംബൈ പോലീസ്

','

' ); } ?>

ബോളിവുഡ് നടി ഷെഫാലി ജരിവാലയുടെ മരണത്തിൽ ഔദ്യോ​ഗിക പ്രസ്താവന പുറത്തിറക്കി മുംബൈ പോലീസ്. നടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയമുണ്ടെന്നും, മരണ കാരണം വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു.

“സംഭവത്തേക്കുറിച്ച് അന്വേഷിക്കുകയാണ്. നടിയുടെ മരണത്തിന്റെ യഥാർത്ഥ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ഷെഫാലിയെ സ്വവസതിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പുലർച്ചെ ഏതാണ്ട് ഒരുമണിയോടെയാണ് വിവരം പോലീസിന് ലഭിച്ചത്. മൃതദേഹം കൂപ്പർ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി അയച്ചു. പോലീസ് ഉദ്യോ​ഗസ്ഥൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ഷെഫാലിയുടെ മരണം സ്ഥിരീകരിച്ചതിനുപിന്നാലെ ഫൊറൻസിക് വിദ​ഗ്ധരും പോലീസിനൊപ്പം അവരുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. നടിയുടെ കുടുംബം അവരുടെ മരണത്തേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഇന്നലെ രാത്രിയിൽ അബോധാവസ്ഥയിലായ ഷെഫാലിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് സൂചന. 42 വയസ്സായിരുന്നു. രണസമയത്ത് ഭർത്താവ് പരാഗ് ത്യാഗിയും ആശുപത്രിയിലുണ്ടായിരുന്നു.

ആൽബങ്ങളിലൂടെയും ബിഗ് ബോസ് ഷോയിലൂടെയും പ്രശസ്തയാണ് നടി. സൽമാൻ ഖാൻ ഒപ്പം 2004 ൽ മുജ്സെ ശാദി കരോഗി എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. 2002 ൽ പുറത്തിറങ്ങിയ ‘കാന്താ ലഗാ’ എന്ന മ്യൂസിക് വീഡിയോയിലൂടെയാണ് ഷെഫാലി പ്രശസ്തയായത്. ഈ ഗാനം വലിയ തരംഗമായി മാറിയതോടെ ‘കാന്താ ലഗാ ഗേൾ’ എന്ന പേരിലാണ് ഷെഫാലി അറിയപ്പെട്ടിരുന്നത്. 2004-ൽ സൽമാൻ ഖാൻ, അക്ഷയ് കുമാർ, പ്രിയങ്ക ചോപ്ര എന്നിവർ അഭിനയിച്ച ‘മുജ്സെ ഷാദി കരോഗി’ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

2019-ൽ ‘ബിഗ് ബോസ് 13’ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെയാണ് വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. നിരവധി റിയാലിറ്റി ഷോകളിലും ഡാൻസ് ഷോകളിലും ഷെഫാലി പങ്കെടുത്തിരുന്നു. 2004 ൽ മീറ്റ് ബ്രദേഴ്‌സ് എന്ന ചിത്രത്തിലൂടെ പ്രശസ്തയായ സംഗീതജ്ഞൻ ഹർമീത് സിങ്ങിനെ ഷെഫാലി വിവാഹം കഴിച്ചു, പക്ഷേ 2009 ൽ ഇരുവരും വേർപിരിഞ്ഞു. പിന്നീട് 2015 ൽ നടൻ പരാഗ് ത്യാഗിയെ വിവാഹം കഴിച്ചു.