തായ്‌പേയിൽ ‘2018’ സിനിമയുടെ പ്രത്യേക പ്രദർശനം: ടിക്കറ്റ് വരുമാനം മ്യാൻമർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവനയായി നൽകും

','

' ); } ?>

തായ്‌വാനിലെ തായ്പേയിൽ നടക്കുന്ന പ്രശസ്തമായ ഗോൾഡൻ ഹോഴ്സ് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മലയാള സിനിമയായ 2018 ന്റെ പ്രത്യേക പ്രദർശനം നടന്നു. ജിയൂദി പെർസെവേറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തായ്‌വാൻ ആണ് പരിപാടി സംഘടിപ്പിച്ചത്. മലയാള ചലച്ചിത്രതാരം ടൊവിനോ തോമസ് പങ്കെടുത്ത ചടങ്ങ്, സിനിമയുടെ സാമൂഹിക പ്രതിബദ്ധതയും അന്താരാഷ്ട്ര അംഗീകാരവും ഒരുമിച്ചുനിൽക്കുന്ന അതുല്യ അനുഭവമായി മാറിയിരിക്കുകയാണ്.

തായ്‌പേയ് ഫിലിം ഹൗസിൽ നടന്ന സ്ക്രീനിംഗിനും തുടർന്ന് ഓപ്പൺ ഫോറത്തിനും പ്രേക്ഷകർ ഉത്സാഹപൂർവം പങ്കെടുത്തു. ടൊവിനോ പ്രേക്ഷകരുമായി സംവദിക്കുകയും സിനിമയുടെ ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു. കൂടാതെ സ്ക്രീനിംഗിനായി ടിക്കറ്റ് വില്പനയിലൂടെ സമാഹരിച്ച മുഴുവൻ തുകയും മ്യാൻമറിൽ നടന്ന ഭൂകമ്പത്തിൽ ദുരിതമനുഭവിച്ചവർക്ക് വേണ്ടി നടക്കുന്ന പുനരധിവാസ പ്രവർത്തനങ്ങൾക്ക് സംഭാവനയായി നൽകുമെന്ന് ടൊവിനോ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു.

“സിനിമയ്ക്ക് മാജിക് ഉണ്ട്. അതിനുള്ള ശക്തിയിലൂടെ ഭൂമിശാസ്ത്രപരമായ അതിർത്തികളും മനുഷ്യനിർമ്മിത മതിലുകളും ഭേദിച്ച് മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കാനും കഴിയും. നന്മ കൊണ്ട് ആരംഭിക്കുന്ന ഒരുപാട് കാര്യങ്ങൾ തുടർച്ചയായ നന്മകളിലേക്ക് നയിക്കുന്നു,” നമ്മുടെ കേരളത്തിന്റെ അതിജീവനകഥയായി രൂപംകൊണ്ട 2018 ഇനി ലോകത്തിന്റെ മറ്റൊരു ഭാഗത്ത് പ്രകൃതിദുരന്തം നേരിടുന്നവരുടെ ജീവിതത്തിന് പിന്തുണ നൽകുന്ന പ്രതീക്ഷയുടെ വിളക്കായി മാറുകയാണ്. ടൊവിനോ പറഞു. സിനിമയുടെ അതിജീവനപാഠങ്ങൾ മനുഷ്യരാശിക്ക് തന്നെ പ്രചോദനമാകട്ടെയെന്ന ഉദ്ദേശത്തോടെ, എല്ലാവർക്കും ടൊവിനോ ഹൃദയം നിറഞ്ഞ വിഷു ആശംസകളും അറിയിച്ചു. കഴിഞ്ഞ വർഷം തായ്‌പേയിൽ പ്രദർശിപ്പിച്ച ARM എന്ന ചിത്രത്തിന് ലഭിച്ച സ്വീകരണത്തിന് തുടർന്നായാണ് ടൊവിനോ വീണ്ടും തായ്‌പേയ് നഗരത്തിലെത്തിയത്.

.