രാഹുല്‍ ഗാന്ധിയുടെ ജീവിത കഥ സിനിമയാകുന്നു

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജീവിത കഥ സിനിമയാകുന്നു. ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തിറങ്ങി. ‘ മൈ നെയിം ഈസ് രാ ഗാ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മലയാളിയായ രൂപേഷ് പോള്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അശ്വിനി കുമാര്‍ ആണ് രാഹുല്‍ ഗാന്ധിയായി വേഷമിടുന്നത്.

ഇന്ദിരാ ഗാന്ധിയുടെ മരണം മുതല്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുന്നതുവരെയുള്ള രാഹുലിന്റെ ജീവിതമാണ് പ്രമേയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക് വരുന്നതിന്റെ കൂടെത്തന്നെയാണ് രാ ഗാ യും എത്തുന്നത്. രാഷ്ട്രീയ പ്രയോജനത്തിന് വേണ്ടിയാണ് ചിത്രങ്ങള്‍ ഇറക്കുന്നതെന്ന് ആക്ഷേപം ഉണ്ട്.