‘അമ്മയുടെ വിചാരം ഞാനാണ് ഇന്ത്യയിലെ മികച്ച സൂപ്പർ സ്റ്റാർ എന്നാണ്’; കല്യാണി പ്രിയദർശൻ

','

' ); } ?>

അമ്മയാണ് തന്റെ ഏറ്റവും വലിയ ആരാധികയെന്ന് തുറന്നു പറഞ്ഞ് നടി ‘കല്യാണി പ്രിയദർശൻ’. ‘അമ്മയുടെ വിചാരം ഞാനാണ് ഇന്ത്യയിലെ മികച്ച സൂപ്പർ സ്റ്റാർ എന്നാണ് കല്യാണി പറയുന്നത്. കൂടാതെ ഇന്റർനെറ്റ് മൊത്തം ഞാൻ ആണെന്നാണ് അമ്മയുടെ വിചാരം. അമ്മയ്ക്ക് അൽഗോരിതം എന്നാൽ എന്താണെന്ന് ഇതുവരെ മനസിലായിട്ടില്ലെന്നും കല്യാണി കൂട്ടിച്ചേർത്തു. രേഖാ മേനോന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. സംവിദാധ്യാകാൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകളാണ് കല്യാണി പ്രിയദർശൻ.

‘അമ്മയുടെ വിചാരം ഞാനാണ് ഇന്ത്യയിലെ മികച്ച സൂപ്പർ സ്റ്റാർ എന്നാണ്. ഇന്റർനെറ്റ് മൊത്തം ഞാൻ ആണെന്നാണ് അമ്മയുടെ വിചാരം. അമ്മയ്ക്ക് അൽഗോരിതം എന്നാൽ എന്താണെന്ന് ഇതുവരെ മനസിലായിട്ടില്ല. ഞാൻ എന്റെ ഇൻസ്റ്റഗ്രാമിലെ എക്സ്‌പ്ലോർ ഫീഡ് സ്ക്രോൾ ചെയ്യുമ്പോൾ ചില ഫാൻ പേജിലെ പോസ്റ്റുകളൊക്കെ അതിൽ വരും. അതിന് എല്ലാത്തിലും താഴെ അമ്മയുടെ ലൈക്ക് ഉണ്ടാകും. ഒരു ദിവസം ഞാൻ അമ്മയെ കളിയാക്കി കൊണ്ട് ‘എന്തിനാണ് എല്ലാ പോസ്റ്റും ലൈക്ക് ചെയ്യുന്നത്’ എന്ന് ചോദിച്ചിരുന്നു. അതുകൊണ്ടാണല്ലോ അമ്മയുടെ ഫീഡ് മൊത്തം ഞാൻ വരുന്നത്. ‘ഞാൻ നോക്കുമ്പോൾ എന്റെ കൊച്ചിന്റെ ഫോട്ടോ. അത് കാണുമ്പോൾ ഞാൻ ലൈക്ക് ചെയ്യും’ എന്നായിരുന്നു അമ്മയുടെ മറുപടി’. കല്യാണി പ്രിയദർശൻ പറഞ്ഞു.

അതേ സമയം ഓണം റിലീസായി തിയേറ്ററുകളിൽ എത്തിയ കല്യാണി പ്രിയദർശൻ ചിത്രം ലോക മികച്ച കയ്യടികൾ നേടി പ്രദർശനം തുടരുകയാണ്. കല്യാണിയുടെ കരിയറിലെ ഇതുവരെ പുറത്തിറങ്ങിയ സിനിമകളുടെ പട്ടികയിൽ ഏറ്റവും മികച്ച പ്രകടനം ലോകയിലേത് ആണെന്നാണ് ആരാധകർ പറയുന്നത്. സിനിമയുടെ വി എഫ് എക്സ് മികച്ചതാണെന്നും ടെക്നിക്കൽ സൈഡ് കൊള്ളാമെന്നുമാണ് പ്രേക്ഷകർ പറയുന്നത്. സിനിമയുടെ ബിജിഎം കലക്കിയിട്ടുണ്ടെന്നും അഭിപ്രായമുണ്ട്. ജേക്സ് ബിജോയ്യും കയ്യടികൾ വാരിക്കൂട്ടുകയാണ്. ഡൊമിനിക്‌സ് അരുണിന്റെ സംവിധാനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

ഫാന്റസിയ്‌ക്കൊപ്പം ആക്ഷനും കോമഡിയ്ക്കും പ്രാധാന്യം നൽകുന്ന സിനിമ തിയേറ്ററിൽ കത്തുമെന്ന് ഉറപ്പാണ്. സൂപ്പർഹീറോ ആയ ‘ചന്ദ്ര’ എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ ‘സണ്ണി’ എന്നാണ് നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും ‘വേണു’ ആയി ചന്ദുവും, ‘നൈജിൽ’ ആയി അരുൺ കുര്യനും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ശാന്തി ബാലചന്ദ്രൻ, ശരത് സഭ, നിഷാന്ത് സാഗർ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’.