മലയാള സിനിമയില്‍ കാരവാന്‍ സ്വന്തമാക്കുന്ന ആദ്യ പ്രൊഡ്യൂസറായി “ശരീഫ് മുഹമ്മദ്”

','

' ); } ?>

മലയാള സിനിമയിൽ ആദ്യമായി കാരവാന്‍ സ്വന്തമാക്കുന്ന പ്രൊഡ്യൂസര്‍ എന്ന പട്ടം സ്വന്തമാക്കി പ്രൊഡ്യൂസർ ഷരീഫ് മുഹമ്മദ്. അതോടൊപ്പം തന്നെ കവാസാക്കി kx112 ലിമിറ്റഡ് എഡിഷന്‍ 2 സ്‌ട്രോക്ക് ബൈക്കും ശരീഫ് മുഹമ്മദ് സ്വന്തമാക്കിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍ ഇല്ലാത്തതു കൊണ്ട് കവാസാക്കി kx112 റോഡില്‍ ഉപയോഗിക്കാന്‍ ലീഗല്‍ അനുവാദം ഇല്ല. പ്രൈവറ്റ് പ്രോപ്പര്‍ട്ടികളില്‍ ഉപയോഗിക്കാന്‍ മാത്രം കഴിയുന്ന വണ്ടിയാണിത്. കൊച്ചിയില്‍ നടന്ന കാട്ടാളന്റെ പ്രൗഢഗംഭീരമായ പൂജ വേളയില്‍ എല്ലാവരും ഏറ്റവും കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചത് ഈ ബൈക്ക് തന്നെയായിരുന്നു.

ക്യൂബ്‌സ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഷരീഫ് മുഹമ്മദിന്റേതായി നിലവില്‍ ഇന്ത്യ, യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലായി 9 സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന് കീഴില്‍ നിര്‍മ്മിച്ച ആദ്യ സിനിമയായ ‘മാര്‍ക്കോ’യുടെ വന്‍ വിജയമായതിന് പിന്നാലെ ‘കാട്ടാളന്‍’ എന്ന ആന്റണി വര്‍ഗ്ഗീസ് പെപ്പെ ചിത്രവും അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ക്യൂബ്‌സ് ഇന്റര്‍നാഷണലിന് കീഴില്‍ ലോജിസ്റ്റിക്‌സ്, മീഡിയ പ്രൊഡക്ഷന്‍, ഷിപ്പിംഗ്, സിവില്‍, ജനറല്‍ ട്രേഡിംഗ്, ഇന്റീരിയര്‍ ഡിസൈനിംഗ്, കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ മേഖലകളില്‍ സജീവമാണ് തൃശ്ശൂരിലെ തളിക്കുളം സ്വദേശിയായ ഷരീഫ് മുഹമ്മദ്.