നിര്‍ബന്ധമായും കാണേണ്ട സിനിമ; ‘കള’യെ കുറിച്ച് മുരളി ഗോപി…

രോഹിത് വി എസ് സംവിധാനം ചെയ്ത കള യെ പ്രശംസിച്ച് മുരളി ഗോപി .സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് ചിത്രത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.സുമേഷ് മൂര്‍, ടൊവിനോ തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ‘കള’.തീയറ്റര്‍ റിലീസിന് ശേഷം ചിത്രം ഒടിടിയില്‍ എത്തിയിരിക്കുകയാണ്. ഒടിടിയില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

മുരളി ഗോപിയുടെ കുറിപ്പ്,

‘രോഹിത് വി എസ്സും യദു പുഷ്പാകരനും ചേര്‍ന്ന് എഴുതി രോഹിത് സംവിധാനം ചെയ്ത കള കഴിഞ്ഞ ദിവസം കണ്ടു. മികച്ച രീതിയില്‍ തന്നെ ചിത്രം ഒരുക്കിയിരിക്കുന്നു. ഫിലിം മേക്കിങ്ങ് എന്ന കലയ്ക്ക് ഈ ചിത്രം ഒരു ട്രിബ്യുട്ട് തന്നെയാണ്. രോഹിത്തിനും യദുവിനും ടൊവിനോയ്ക്കും ദിവ്യ പിള്ളയ്ക്കും സുമേഷ് മൂറിനും ലാല്‍ സാറിനും മറ്റു അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍. നിര്‍ബന്ധമായും കാണേണ്ട സിനിമ തന്നെയാണ്’, മുരളി ഗോപി പറഞ്ഞു.

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നിവ ഫാന്റസി ഗണത്തിലുള്ള ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് സംവിധാനം ചെയ്ത ചിത്രമാണ് കള.തീയറ്ററുകളില്‍ മികച്ച നിരൂപക പ്രശംസയാണ് കള നേടിയെടുത്തത്.മാര്‍ച്ചിലായിരുന്നു കളയുടെ തീയറ്റര്‍ റിലീസ്. യദു പുഷ്പാകരന്‍, രോഹിത്ത് വി എസ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. അഘില്‍ ജോര്‍ജ് ഛായാഗ്രഹണം നിര്‍വ്വഹിച്ചു. ദിവ്യ പിള്ള, ലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ടൊവിനോയും ചിത്രത്തിലെ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നു.

ചിത്രത്തിലുടെ ഒരു മുതുമുഖത്തെയാണ് കള സമ്മാനിച്ചത്.സുമേഷ് മൂര്‍ എന്ന നടന്റെ അഭിനയ മികവും സിനിമ പ്രേക്ഷയകന് സമ്മാനിക്കുന്നുണ്ട്.മൂര്‍ ആണ് ഞങ്ങളുടെ നായകന്‍ എന്ന് ടൊവിനോ പറഞ്ഞിരുന്നും.