ലൂസിഫറിന് ശേഷം തന്റെ പുതിയ ചിത്രം അനൗണ്‍സ് ചെയ്ത് മുരളി ഗോപി

ലൂസിഫര്‍ എന്ന ചിത്രത്തിന്റെ മികച്ച വിജയത്തിന് ശേഷം തന്റെ പുതിയ ചിത്രത്തിന്റെ വാര്‍ത്തകള്‍ പുറത്ത് വിട്ടിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. മക്ബൂല്‍ മന്‍സൂര്‍ സംവിധാനം ചെയ്ത് നിര്‍മ്മിക്കുന്ന ‘വള വള’ എന്ന ചിത്രത്തില്‍ ഇത്തവണ അഭിനേതാവായാണ് മുരളി ഗോപിയെത്തുന്നത്. തന്റെ പുതിയ ചിത്രത്തിന്റെ വിവരങ്ങള്‍ അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പേജിലുടെ പങ്കുവെക്കുകയായിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും താരം തന്റെ പേജിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.

‘കമ്മാര സംഭവം’ എന്ന ചിത്രത്തിന്റെ ഒരു നീണ്ട ഇടവേളക്കുശേഷമാണ് മുരളി അഭിനയത്തിലേക്ക് തിരിച്ചുവരുന്നത്. ഈ ചിത്രത്തിന് വേണ്ടിയാണ് അദ്ദേഹം അവസാനമായി തിരക്കഥയും ഒരുക്കിയത്. സാം ജോസിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന തന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ ഏറെ ആകാംക്ഷയിലാണെന്നും താരം തന്റെ പോസ്റ്റിലൂടെ പറയുന്നു.