‘മുൻഷി’ അഭിനേതാവ് ഹരീന്ദ്രകുമാര്‍ അന്തരിച്ചു

','

' ); } ?>

അഭിനേതാവ് ഹരീന്ദ്രകുമാര്‍ അന്തരിച്ചു. 52 വയസായിരുന്നു. ഇന്നലെ രാത്രി തിരുവനന്തപുരത്ത് രാത്രി റോഡിൽ കുഴഞ്ഞുവീണാണ് അന്ത്യം. വീണുകിടക്കുന്നത് കണ്ട് യുവാക്കള്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഏഷ്യാനെറ്റ് ന്യൂസില മുൻഷിയെന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയിലെ പ്രധാന അഭിനേതാവായിരുന്നു ഹരീന്ദ്രകുമാര്‍. തിരുവനന്തപുരം ഇലിപ്പോട് സ്വദേശിയാണ് ഇദ്ദേഹം. തലമുണ്ഡം ചെയ്ത് കോഴിയെയും പിടിച്ചുനിൽക്കുന്ന ഹാസ്യ കഥാപാത്രമായിരുന്നു ഹരീന്ദ്രകമാര്‍ അവതരിപ്പിച്ചിരുന്നത്. 18 വര്‍ഷത്തോളം തുടര്‍ച്ചയായി മുൻഷിയിൽ അഭിനയിച്ചതിന് ഗിന്നസ് ബുക്കിലും ഹരീന്ദ്രകുമാര്‍ ഇടംപിടിച്ചിട്ടുണ്ട്. മുൻഷിയിലെ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ കഥാപാത്രമാണ് ഹരീന്ദ്രകുമാറിന്‍റേത്.