മുംബൈ സാഗ ടീസര്‍

ഇമ്രാന്‍ ഹഷ്മി, ജോണ്‍ എബ്രഹാം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സഞ്ജയ് ഗുപ്ത ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ മുംബൈ സാഗയുടെ ടീസര്‍ പുറത്തുവിട്ടു. കാജല്‍ അഗര്‍വാള്‍ ആണ് നായിക.

മുംബൈയിലെ ഗാങ്സ്റ്ററായി ജോണ്‍ എബ്രഹാമും പൊലീസ് ഉദ്യോഗസ്ഥനായി ഇമ്രാന്‍ ഹഷ്മിയും എത്തുന്നു. ഇരുവരും തമ്മിലുളള പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം മാര്‍ച്ച് 19ന് റിലീസിനെത്തും.