നവാഗത സംവിധായകന്‍ ഡോക്ടര്‍ പ്രഗഭല്‍ ഒരുക്കുന്ന മഡ്ഡി എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. റിദ്ധാന്‍ കൃഷ്ണ, യുവാന്‍, രണ്‍ജി പണിക്കര്‍ എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ടീസര്‍ മമ്മൂട്ടിയാണ് പുറത്തുവിട്ടത്. ഓഫ് റോഡ് മഡ് റെയ്‌സ് ആസ്പദമാക്കി വരുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് മഡ്ഡി.
ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് കെ.ജി.എഫിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ രവി ബാസുറാണ്. തമിഴ് ചിത്രം രാക്ഷസനിലൂടെ ശ്രദ്ധേയനായ സാന്‍ ലോകേഷാണ് എഡിറ്റിംഗ്. രചനയും മഡ് റെയ്‌സ് കോറിയോഗ്രഫിയും നിര്‍വ്വഹിച്ചിരിക്കുന്നത് ഡോ.പ്രഗഭല്‍ തന്നെയാണ്. അനുഷാ സുരേഷ്, ഹരീഷ് പേരടി, ഐ.എം.വിജയന്‍, ബിനീഷ് ബാസ്റ്റിന്‍, ശോഭാ മോഹന്‍, മനോജ് ഗിന്നസ്, സുനില്‍ സുഗദ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. പികെ 7 ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രേമ കൃഷ്ണദാസാണ് മഡ്ഡി നിര്‍മിക്കുന്നത്.