റൗഡികളുടെ കൂട്ടുകെട്ടുമായി ജിത്തു ജോസഫ്…

കാളിദാസ് ജയറാമിനെ നായകനാക്കി ജിത്തു ജോസഫ് ഒരുക്കുന്ന ഫാമിലി കോമഡി എന്റര്‍റ്റെയ്‌നര്‍ ചിത്രം മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് റൗഡിയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. സംവിധായകന്‍ ജിത്തു തന്നെയാണ് തന്റെ പേജിലൂടെ ട്രെയ്‌ലര്‍ പുറത്ത് വിട്ടത്. ജിത്തുവും ഗോകുലം ഗോപാലനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഒരു ഗുണ്ട സംഘമായി മാറാന്‍ ആഗ്രഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് പറയുന്നത്. ചിത്രത്തില്‍ നായിക വേഷത്തില്‍ അപര്‍ണ ബാലമുരളിയും എത്തുന്നു. കൂടാതെ വിഷ്ണു ഗോവിന്ദന്‍, ഷെബിന്‍ ബെന്‍സന്‍, ഗണപതി, എസ്തര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജിയോ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ യുട്യൂബില്‍ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ്, സംഗീതം അരുണ്‍ വിജയ്, എഡിറ്റിങ്ങ് അയൂബ് ഖാന്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു.

ടീസര്‍ കാണാം…