‘മിസ്റ്റർ ആന്റ് മിസിസ് ബാച്ചിലർ” റിലീസ് തീയ്യതി പുറത്ത്

','

' ); } ?>

ചിത്രീകരണത്തിന് ശേഷം വിവാദങ്ങൾ കാരണം റിലീസ് മാറ്റിവെച്ച ചിത്രം ‘മിസ്റ്റർ ആന്റ് മിസിസ് ബാച്ച്‌ല’റിന്റെ റിലീസ് തീയതി പുറത്ത്. ചിത്രം മെയ് 23നാണ് തിയേറ്ററുകളിലെത്താനായി ഒരുങ്ങുന്നത്. ഇന്ദ്രജിത്ത് സുകുമാരനും, അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളാഎത്തിയ ചിത്രം ദീപു കരുണാകരനാണ് സംവിധാനം ചെയ്തിരിക്കുന്നത്. രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ റിലീസ് അനൗൺസ്‌മെൻറ് പോസ്റ്ററാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഒരു കണ്ണാടിയുമായി നിൽക്കുന്ന ഇന്ദ്രജിത്തും അതിൽ പ്രതിഫലിക്കുന്ന വൈറ്റ് ഗൗണിൽ നിൽക്കുന്ന അനശ്വര രാജനുമാണ് പോസ്റ്ററിലുള്ളത്.

നേരത്തെ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളോട് നായികയായ അനശ്വര സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് സംവിധായകൻ രംഗത്തുവന്നത് ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ദീപു കരുണാകരന്റെ ആരോപണങ്ങളെയെല്ലാം നിഷേധിച്ചുകൊണ്ട് അനശ്വര രാജനും മറുപടിയുമായി എത്തിയിരുന്നു. പിന്നീട് സിനിമാ സംഘടനകളുടെ ഇടപെടലിലൂടെ ഈ പ്രശ്‌നം രമ്യമായി പരിഹരിക്കുകയായിരുന്നു.

ഹൈലൈൻ പിക്‌ചേഴ്‌സിൻറെ ബാനറിൽ പ്രകാശ് ഹൈലൈൻ ആണ് ‘മിസ്റ്റർ ആന്റ് മിസിസ് ബാച്ച്‌ലർ’ നിർമിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് അർജുൻ ടി സത്യൻ ആണ്. ഡയാന ഹമീദ്, റോസിൻ ജോളി, ബിജു പപ്പൻ, രാഹുൽ മാധവ്, സോഹൻ സീനുലാൽ, മനോഹരി ജോയ്, ജിബിൻ ഗോപിനാഥ്, ലയ സിംപ്‌സൺ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. മ്യൂസിക് 247നാണ് മ്യൂസിക് പാർട്‌നർ.

എക്‌സിക്യുട്ടീവ് പ്രൊഡ്യൂസഴ്‌സ്: ബാബു ആർ & സാജൻ ആന്റണി, ഛായാഗ്രഹണം: പ്രദീപ് നായർ, എഡിറ്റിംഗ്: സോബിൻ സോമൻ, കലാ സംവിധാനം: സാബു റാം, സംഗീതം: പി എസ് ജയ്ഹരി, പ്രൊഡക്ഷൻ കൺട്രോളർ: എസ് മുരുഗൻ, ഗാനരചന: മഹേഷ് ഗോപാൽ, വസ്ത്രാലങ്കാരം: ബ്യുസി ബേബി ജോൺ, മേക്കപ്പ്: ബൈജു ശശികല, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സാംജി എം ആന്റണി, പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ: ശരത് വിനായക്, അസോസിയേറ്റ് ഡയറക്ടർ: ശ്രീരാജ് രാജശേഖരൻ, സൗണ്ട് മിക്‌സിങ്: വിപിൻ നായർ, വിഎഫ്എക്‌സ്: ഡിജിബ്രിക്‌സ്, ലിറിക് വീഡിയോ & ക്രീയേറ്റീവ്‌സ്: റാബിറ്റ് ബോക്‌സ് ആഡ്സ്, സ്റ്റിൽസ്: അജി മസ്‌കറ്റ്, പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ, പി ആർ ഓ: വാഴൂർ ജോസ്, ഹെയ്ൻസ്.