വിസ്മയിപ്പിക്കാന്‍ മുത്തോന്‍, ‘ഭായി രെ’ ഗാനം പുറത്ത്

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോനിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ഭായി രെ’ എന്ന് തുടങ്ങുന്ന ഗാനം മുംബൈയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. നീരജ് പാണ്ഡെയുടെ വരികള്‍ക്ക് സാഗര്‍ ദേശായി ഈണം നല്‍കി വിശാല്‍ ദദ്‌ലാനിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഫോര്‍ട്ട് കൊച്ചിയിലും ലക്ഷദ്വീപിലും മുംബൈയിലുമായാണ് മൂത്തോന്‍ ചിത്രീകരിച്ചിരിക്കുന്നത്. അധോലോക നായകന്റെ വേഷപ്പകര്‍ച്ചയിലാണ് നിവിന്‍ എത്തിയിരിക്കുന്നത്. നിവിന്‍ പോളിയെ കൂടാതെ സഞ്ജന ദീപു, ശശാങ്ക് അറോറ, ശോഭിത ധുലിപാല, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന,ശങ്കര്‍, മെലീസ രാജു തോമസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നവംബര്‍ 8ന് ചിത്രം തിയേറ്ററുകളിലെത്തും.