എന്താണ് ‘മോണ്‍സ്റ്റര്‍’ വൈശാഖ് പറയുന്നു

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മോണ്‍സ്റ്റര്‍’. ‘പുലിമുരുകന്‍’ ടീം വീണ്ടും ഒന്നിക്കുന്നതിനാല്‍ തന്നെ സിനിമയ്ക്ക് വലിയ ഹൈപ്പമുണ്ട്. നൈറ്റ് ഡ്രൈവ് എന്ന വൈശാഖ് ചിത്രമിറങ്ങിയപ്പോള്‍ പ്രേക്ഷകര്‍ മോണ്‍സ്റ്ററിനെ കുറിച്ചുള്ള ചര്‍ച്ചകളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്. സിനിമ സോംബി ത്രില്ലായിരിക്കും എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ അത്തരം അഭ്യൂഹങ്ങളെ തള്ളി കളയുകയാണ് വൈശാഖ്. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്.

ലക്കിസിങ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ‘പുലിമുരുകന്‍’, ‘മധുരരാജ’ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ രചിച്ച ഉദയകൃഷ്ണയാണ് സിനിമയുടെ തിരക്കഥ. തെലുങ്ക് നടന്‍ മോഹന്‍ബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ജുവും ചിത്രത്തില്‍ പ്രധാന കഥാപാത്രമാകുന്നുണ്ട്. ലക്ഷ്മിയുടെ ആദ്യ മലയാളം സിനിമയാണ് മോണ്‍സ്റ്റര്‍. ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്.

മോണ്‍സ്റ്റര്‍ ഒരു സോംബി ചിത്രമായിരിക്കില്ല എന്ന് വൈശാഖ് പറയുന്നു. ആവേശം കൊണ്ട് ആരാധകര്‍ പറയുന്നതാണ് ഇത്തരം വാര്‍ത്തകള്‍. എന്നാല്‍ എന്റര്‍ടെയ്ന്‍മെന്റിന് പ്രാധാന്യം നല്‍കുന്ന ത്രില്ലായിരിക്കും സിനിമ എന്നും അദ്ദേഹം അറിയിച്ചു. താന്‍ സ്ഥിരം ചെയ്യുന്ന തരത്തിലെ മാസ് ഫ്‌ളേവറുകള്‍ നിറഞ്ഞ ചിത്രമായിരിക്കില്ല മോണ്‍സ്റ്റര്‍ എന്നും അദ്ദേഹത്തെ കൂട്ടിച്ചേര്‍ത്തു. മലയാളചലച്ചിത്രരംഗത്തെ ഒരു സംവിധായകനാണ് വൈശാഖ് എന്നറിയപ്പെടുന്ന എബി എബ്രഹാം. കാസര്‍ഗോഡ് ജില്ലയിലെ കല്യോട്ട് ആണു സ്വദേശം. ഒടയഞ്ചാലിനടുത്ത് കോടോം സ്വദേശിനിയായ നീനയാണു ഭാര്യ. 2010-ല്‍ ഇറങ്ങിയ പോക്കിരി രാജ, 2011-ല്‍ റിലീസായ സീനിയേഴ്‌സ്, 2012-ല്‍ പുറത്തിറങ്ങിയ മല്ലൂസിംഗ് എന്നിവയാണ് വൈശാഖ് സംവിധാനം ചെയ്ത സിനിമകള്‍. എബി എബ്രഹാം എന്ന യഥാര്‍ത്ഥ പേര്, സിനിമയില്‍ വന്നതിനു ശേഷം വൈശാഖ് എന്നു മാറ്റുകയായിരുന്നു.