അയാള്‍ റിവേഴ്‌സ് റൈറ്റിങിലാണ്…

വലത്തുനിന്നും ഇടത്തോട്ട് എഴുതാനുള്ള നടന്‍ മോഹന്‍ലാലിന്റെ കഴിവിനെ കുറിച്ചാണ് സംഗീതനിരൂപകനും എഴുത്തുകാരനുമായ രവിമേനോന്റെ ഫേസ്ബുക്ക് കുറിപ്പ്. ഇടത്തുനിന്ന് വലത്തേക്ക് എഴുതുന്ന അതേ സ്വാഭാവികതയോടെ, അനായാസതയോടെ തിരിച്ചും എഴുതും ലാലെന്ന് മനസ്സിലായത് അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്കാലത്തെ കൂടിക്കാഴ്ചയിലാണെന്ന് രവി മേനോന്‍ പറയുന്നു. പിറന്നാള്‍ ആശംസകളറിയിച്ച് കൊണ്ടുള്ള കുറിപ്പ് താഴെ വായിക്കാം…

പാട്ടുകാരൻ, ചിത്രകാരൻ, നിമിഷകവി … നടനായ മോഹൻലാലിൻറെ വൈവിധ്യമാർന്ന മറ്റു മുഖങ്ങൾ. ഒന്നു കൂടി ചേർക്കാം ആ പട്ടികയിൽ. റിവേഴ്‌സ് റൈറ്റിങ് –വലത്തു നിന്ന് ഇടത്തേക്കുള്ള എഴുത്ത്. ഇടത്തുനിന്ന് വലത്തേക്ക് എഴുതുന്ന അതേ സ്വാഭാവികതയോടെ, അനായാസതയോടെ തിരിച്ചും എഴുതും ലാലെന്ന് മനസ്സിലായത് അയാൾ കഥയെഴുതുകയാണ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌കാലത്തെ ഈ കൂടിക്കാഴ്ചയിലാണ്.

“തല തിരിഞ്ഞ സ്വഭാവമല്ലേ? പേര് ഇങ്ങനെ വേണം എഴുതാൻ എന്ന ആമുഖത്തോടെ എന്റെ പേര് വലത്തുനിന്ന് ഇടത്തേക്ക് എഴുതിക്കാണിക്കുകയാണ് പ്രിയനടൻ…പിറന്നാൾ ആശംസകൾ, ലാൽ..