“അറം പറ്റുന്ന വാക്ക് ഒന്നും പറയല്ലേ ലാലേട്ടാ”; ദൃശ്യം 4 ൽ മറ്റൊരു നടനെ വേണോയെന്ന് മോഹൻലാൽ

','

' ); } ?>

ചർച്ചയായി ദൃശ്യം 4 ൽ മറ്റൊരു നടനെ വേണമോ എന്ന മോഹൻലാലിന്റെ ചോദ്യം. ദൃശ്യം ശ്രീലങ്കന്‍ പതിപ്പിലെ ആദ്യ ഭാഗത്തില്‍ ജോര്‍ജുകുട്ടിയെ ചെയ്ത ആക്ടര്‍ ആനയിൽ മരണപ്പെട്ടതിനെ തുടർന്ന് രണ്ടാം ഭാഗത്തിൽ മറ്റൊരു നടനാണ് അവതരിപ്പിച്ചതെന്നും, ചിത്രം പ്രേക്ഷകർ ഏറ്റെടുത്തെന്നും മോഹൻലാൽ പറഞ്ഞു. തുടർന്നാണ് ഇതുപോലെ ദൃശ്യം 4 ൽ മറ്റൊരു നടനെ വേണമോ എന്ന് മോഹൻലാൽ ചോദിക്കുന്നത്. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാലിന്റെ രസകരമായ ചോദ്യം.

‘ദൃശ്യം ശ്രീലങ്കന്‍ പതിപ്പിലെ ആദ്യ ഭാഗത്തില്‍ ജോര്‍ജുകുട്ടിയെ ചെയ്ത ആക്ടര്‍ ആനയിൽ ജീപ്പ് ഇടിച്ച് മരിച്ചു പോയി. അപ്പോൾ രണ്ടാമത്തേതിൽ ജോർജുകുട്ടി വേറെ ഒരാൾ ആണ്. സൂപ്പർ ഹിറ്റ് ആണത്. എല്ലാവർക്കും അറിയാം ആ ആക്ടർ മരിച്ചു പോയെന്ന്. പക്ഷേ ആ സിനിമ അവർ അക്സെപ്റ്റ് ചെയ്തുവെന്നാണ് ഞാൻ പറയുന്നത്. ആദ്യത്തെ അയാൾ അല്ല പിന്നീട് അഭിനയിച്ചത് ഫാമിലി മാറിയിട്ടില്ല.’ മോഹൻലാൽ പറഞ്ഞു.

ഇതിന് ശേഷം മീനയോട് ഇതുപോലെ ദൃശ്യം 4 ൽ വേറെ ആളെ അഭിനയിപ്പിക്കണോ എന്ന് തമാശ പോലെ മോഹൻലാൽ ചോദിച്ചു. വേണ്ട എന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. വീഡിയോ വൈറലായതിനു പിന്നാലെ നിരവധിപേരാണ് അഭിപ്രായമായെത്തുന്നത്.

അറം പറ്റുന്ന വാക്ക് ഒന്നും പറയല്ലേ ലാലേട്ടാ.. എന്നാണ് ആരാധകർ ഈ കമന്റിന് പ്രതികരിച്ചിരിക്കുന്നത്. ജോർജുകുട്ടിയായി മറ്റൊരു നടനെ കാണണോ സ്വീകരിക്കാനോ കഴിയില്ലെന്നും ആരാധകർ പറയുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.

അതേസമയം, മെയ് 21നാണ് ജോർജുകുട്ടിയും കുടുംബവും വീണ്ടും തിയേറ്ററുകളിലെത്തുന്നത്. ആദ്യ ഭാഗങ്ങളൊരുക്കിയ ജീത്തു ജോസഫ് തന്നെ വീണ്ടും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഇത്തവണയും വലിയ വിജയം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയിലറും പ്രേക്ഷകരുടെ ആകാംക്ഷ് കൂട്ടിയിട്ടുണ്ട്. മീന, എസ്തർ അനിൽ, അൻസിബ, മുരളി ഗോപി, ആശ ശരത്, സിദ്ദിഖ്, ശാന്തി മായാദേവി, വീണ നന്ദകുമാർ, ശിവ ഹരിഹരൻ എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ദൃശ്യം 3 അഡ്വാൻസ് ബുക്കിംഗ് കേരള പ്രീ സെയില്‍ മാത്രം മൂന്ന് കോടി കവിഞ്ഞു. മോഹൻലാല്‍ ചിത്രങ്ങളില്‍ അഡ്വാൻസ് പ്രീ സെയില്‍ കളക്ഷനില്‍ തുടരുമിനെ ദൃശ്യം 3 മറികടന്നിരിക്കുകയാണ്. മലൈക്കോട്ടൈ വാലിബനും എമ്പുരാനും മാത്രമാണ് പ്രീ സെയില്‍ കളക്ഷനില്‍ മോഹൻലാല്‍ ചിത്രങ്ങളില്‍ ദൃശ്യം 3ക്ക് മുന്നില്‍ ഉള്ളത്. എമ്പുരാൻ- 12.4 കോടിയും മലൈക്കോട്ടൈ വാലിബൻ- 3.80 കോടിയുമാണ് നേടിയിരുന്നത്. കേരളത്തില്‍ സിനിമയുടെ ആദ്യ പ്രദര്‍ശനം രാവിലെ 8 മണി മുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ യുഎസ്എ പ്രീമിയറുകള്‍ മെയ് 20 ന് 7.30 മുതലാണ് ആരംഭിക്കുക. ആദ്യ ദിനം ദൃശ്യം 3 വമ്പന്‍ ഓപ്പണിങ് തന്നെ നേടുമെന്നാണ് കണക്കുകൂട്ടല്‍.