“മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമാകും”; കാലിടറി “വൃഷഭ”

','

' ); } ?>

ആദ്യ ദിനം ബോക്സ്ഓഫീസിൽ നിരാശയായി മോഹൻലാൽ ചിത്രം ‘വൃഷഭ’.മോശം പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമയുടെ തിരക്കഥയ്ക്കും മേക്കിങ്ങിനും വിഎഫ്എക്സിനും മോഹൻലാലിന്റെ പ്രകടനത്തിനും വിമർശനങ്ങൾ ഉയരുന്നുണ്ട്. വളരെ മോശം എഴുത്താണ് സിനിമയുടേതെന്നും സംവിധായകന് മോഹൻലാലിനെ ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്നും കമന്റുകൾ ഉണ്ട്. പല സീനുകളും നാടകത്തെ ഓർമിപ്പിക്കുന്നെന്നും സിനിമയുടെ മലയാളം ഡബ്ബ് നിരാശപ്പെടുത്തിയെന്നുമാണ് അഭിപ്രായങ്ങൾ.

ആദ്യ ദിനം ആഗോള ബോക്സ് ഓഫീസിൽ നിന്ന് വെറും 88 ലക്ഷം മാത്രമാണ് സിനിമ നേടിയത്. ഇതിൽ 46 ലക്ഷം മലയാളം പതിപ്പിൽ നിന്നാണ്. സിനിമയുടെ ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകൾക്ക് വളരെ മോശം ഓപ്പണിങ് ആണ് ലഭിച്ചിരിക്കുന്നത്. സിനിമയുടെ രണ്ടാം ദിന ബുക്കിങ്ങുകളും വളരെ മോശമായി ആയി കാണപ്പെടുന്നത്. മോഹൻലാലിനെ നായകനാക്കി നന്ദകിഷോർ ഒരുക്കിയ പാൻ ഇന്ത്യൻ ചിത്രമാണ് വൃഷഭ. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായി വൃഷഭ മാറും എന്ന സൂചനകളാണ് കളക്ഷനുകൾ നൽകുന്നത്.

ശോഭ കപൂർ, എക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഏകദേശം 70 കോടി ബജറ്റിലാണ് സിനിമ നിർമിച്ചതെന്നാണ് റിപ്പോർട്ട്. മലയാളം-തെലുങ്ക് ദ്വിഭാഷയായിട്ടാണ് ചിത്രം ഒരുക്കിയിരുന്നത്. കൂടാതെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റി എത്തിയിട്ടുണ്ട്.