‘പാട്രിയറ്റി’ലെ മോഹൻലാലിൻ്റെ ഫൈറ്റ് സ്‌റ്റിൽ ലീക്കായി

','

' ); } ?>

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘പാട്രിയറ്റി’ലെ മോഹൻലാലിൻ്റെ ഫൈറ്റ് സ്‌റ്റിൽ ലീക്കായി. മുഖം മറച്ച് പൊടിപടലങ്ങൾക്കു നടുവിൽ നിൽക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ‘ഒക്ടോബർ 2 ഒന്ന് കത്തിച്ചാലോ’ എന്ന രസകരമായ ചോദ്യത്തോടെയാണ് ചിത്രം പ്രചരിക്കുന്നത്. ഇതേ ലുക്കിൽ കുഞ്ചാക്കോ ബോബനൊപ്പമുള്ള ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. എന്നാൽ പ്രചരിക്കുന്ന ചിത്രം എഐ ഉപയോഗിച്ച് നിർമിച്ചതാണെന്നും വാദങ്ങളുണ്ട്.

ഒക്ടോബർ രണ്ടിന് ചിത്രത്തിൻ്റെ ടീസർ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഒക്ടോബറിലായിരിക്കും ഷൂട്ട് വീണ്ടും ആരംഭിക്കുക. സിനിമയുടെ 60 ശതമാനത്തോളം ഷൂട്ടിങ് പൂർത്തിയായിക്കഴിഞ്ഞതായി സംവിധായകൻ മഹേഷ് നാരായണൻ ‘വ്യക്തമാക്കിയിരുന്നു. ആരോഗ്യം വീണ്ടെടുത്ത ശേഷം മമ്മൂട്ടി ആദ്യം ജോയിൻ ചെയ്യുന്നത് ‘പാട്രിയറ്റി’ന്റെ സെറ്റിലായിരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

പതിനൊന്ന് വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് ‘പാട്രിയറ്റ്’. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. മമ്മൂട്ടികമ്പനിയും ആശീർവാദ് സിനിമാസും ഒരുമിച്ചാണ് ചിത്രം നിർമിക്കുന്നത്. കേരളം, ഡൽഹി, ശ്രീലങ്ക, ലണ്ടൻ എന്നിവിടങ്ങളിലാണ് ചിത്രീകരണം. സിനിമയുടെ താരനിരയിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരുമുണ്ട്. സിനിമയുടെ രണ്ട് ഷെഡ്യൂൾ ശ്രീലങ്കയിലും, ഒരു ഷെഡ്യൂൾ യു.എ യിലും, ഒരു ഷെഡ്യൂൾ അസർബൈജാനും പൂർത്തീകരിച്ചു. ആൻറോ ജോസഫ് പ്രൊഡ്യൂസറും, സി.ആർ.സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവർ കോ പ്രൊഡ്യൂസർമാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റെതാണ്.