“ഞാൻ കണ്ട മികച്ച കലാകാരനും നല്ല ഭക്ഷണമുണ്ടാക്കുന്നയാളും”; മോഹൻലാലിന് പിറന്നാളാശംസയുമായി മകൾ

','

' ); } ?>

മലയാളികളുടെ പ്രിയനടൻ മോഹൻലാലിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് സിനിമാ മേഖലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പ്രമുഖരാണ് ആശംസകളുമായി രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിലൂടെ ആരാധകരും സിനിമാ ലോകവും താരത്തിന് ആശംസകൾ നേരുമ്പോൾ, ശ്രദ്ധേയമാവുകയാണ് മകളും എഴുത്തുകാരിയുമായ വിസ്മയ മോഹൻലാലിൻ്റെ പിറന്നാൾ കുറിപ്പ്.

തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ അച്ഛനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ‘ബ്യൂട്ടിഫുൾ സോൾ’ (മനോഹരമായ ആത്മാവ്) എന്നാണ് വിസ്മയ മോഹൻലാലിനെ വിശേഷിപ്പിച്ചത്. അച്ഛന് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള വിസ്മയയുടെ ഈ കുറിപ്പും ചിത്രവും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

“ജന്മദിനാശംസകൾ അച്ചാ. എനിക്കറിയാവുന്നതിൽ വച്ച് ഏറ്റവും കഴിവുള്ളവനും കഠിനാധ്വാനിയുമായ മനുഷ്യനാണ് നിങ്ങൾ. കൂടാതെ മികച്ച കലാകാരനും നല്ല ഭക്ഷണമുണ്ടാക്കുന്നയാളും. ഏറ്റവും പ്രധാനമായി ‘ബ്യൂട്ടിഫുൾ സോൾ’, നിങ്ങളോട് ഒരുപാട് സ്നേഹം.” വിസ്മ‌യയുടെ വാക്കുകൾ. കുറിപ്പിനൊപ്പം മൂന്ന് ചിത്രങ്ങളും വിസ്മയ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് വിസ്മയ. സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. ആശിഷ് ജോ ആന്റണിയാണ് ചിത്രത്തിൽ മറ്റൊരു പ്രധാനവേഷത്തിൽ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.

സായ് കുമാർ, ബോബി കുര്യൻ, ഗണേഷ് കുമാർ, തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഡോ. എമിൽ ആന്റണിയും, ഡോ. അനീഷ ആൻ്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്‌ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം. ജേക്സ് ബിജോയ്.