
ഹയർ സെക്കൻഡറി ഒന്നാം വർഷ മോഡൽ പരീക്ഷ ചോദ്യപേപ്പറിൽ നടൻ മോഹൻലാലിന്റെ ജീവിതരേഖ. മോഹൻലാലിന്റെ ജനനം മുതൽ കുട്ടികളുടെ പേരുൾപ്പടെയുള്ള ജീവിത രേഖ കൊണ്ട്, അഞ്ച് ദേശീയ പുരസ്കാരങ്ങൾ, പത്മഭൂഷൺ, പത്മശ്രീ തുടങ്ങിയ നേട്ടങ്ങൾ ഉൾപ്പെടുത്തി ഒരു പ്രൊഫൈൽ തയാറാക്കാനായിരുന്നു ചോദ്യം. ചോദ്യപേപ്പർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോഴിതാ ചോദ്യപേപ്പറിലെ ചില തെറ്റുകൾ തിരുത്തുകയാണ് ആരാധകർ.
എന്നാൽ ചോദ്യപ്പറിലെ ചില തെറ്റുകൾ ആരാധകർ തിരുത്തുന്നുണ്ട്. 1978ൽ ‘തിരനോട്ടം’ സിനിമയിലൂടെയാണ് മോഹൻലാൽ അഭിനയരംഗത്തെത്തുന്നതെന്നും ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ റിലീസ് ചെയ്തത് 1980ലാണെന്നും ഇവർ തിരുത്തുന്നു. വൃഷഭ തിയേറ്ററിൽ റീലീസ് ചെയ്തു കഴിഞ്ഞ സിനിമ ആണെന്നും ഇവർ തിരുത്തി.
അതേസമയം, തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന സിനിമ ആണ് L 366 . L366 എന്ന് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പൊലീസ് വേഷത്തിലാണ് എത്തുന്നത്. ഈ സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ് മോഹൻലാൽ. ദൃശ്യം 3 യ്ക്ക് ശേഷം മോഹന്‍ലാല്‍ ഭാഗമാകുന്ന മലയാള സിനിമാ ഷൂട്ടിംഗാണ് ആണ് ഈ ചിത്രത്തിന്റേത്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിക്കൊപ്പം എത്തുന്ന പാട്രിയറ്റ്, കാമിയോ വേഷത്തിലെത്തുന്ന ഖലീഫ എന്നീ ചിത്രങ്ങളാണ് മോഹന്‍ലാലിന്റെ റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങള്‍.