ആരോഗ്യമാണ് പ്രധാനമെന്ന് ഓര്‍മ്മപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ച് മോഹന്‍ലാല്‍. അഭിനയത്തോടൊപ്പം തന്നെ മെയ്‌വഴക്കം കൊണ്ട് വിസ്മയിപ്പിക്കുന്ന താരം വര്‍ക്കൗട്ട് വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. കഥാപാത്രങ്ങള്‍ക്കായി താരം ഏറ്റെടുക്കുന്ന വര്‍ക്ക് ഔട്ട് ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ നേരത്തെ തന്നെവൈറലാകാറുമുണ്ട്. ഇപ്പോള്‍ ഫേസ്ബുക്കിലൂടെയാണ് മറ്റൊരു വര്‍ക്ക് ഔട്ട് വീഡിയോ വന്നിരിക്കുന്നത്.
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ടാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. ഉദയ കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘ആറാട്ടിന്റെ’ ചിത്രീകരണം പലാക്കാട് പുരോഗമിക്കുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്നേ ദൃശ്യം 2, പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നിവയാണ് മോഹന്‌ലാലിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. ശരീര വ്യായാമത്തിനു വേണ്ടി മോഹന്‍ലാല്‍ ജിമ്മിലേയ്ക്ക് എത്തുന്നതും തുടര്‍ന്ന് ഫിറ്റ്‌നസ് പരിശീലകനൊപ്പം വ്യായാമം ചെയ്യുന്നതുമാണ് വിഡിയോയില്‍ കാണാനാകുക.
‘മോട്ടിവേഷനാണ് എന്തും തുടങ്ങാന്‍ നിങ്ങളെ സഹായിക്കുന്നത്. ശീലം നിങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നു. ആരോഗ്യകരമായ ഒരു ശീലം പിന്തുടരുക’…വിഡിയോയ്‌ക്കൊപ്പം മോഹന്‍ലാല്‍ കുറിക്കുന്നു.
https://www.facebook.com/ActorMohanlal/videos/458060955357711